സഞ്ജു ഇന്നും മിന്നിക്കുമോ?; പോരാടാൻ ഗുജറാത്ത്, ജയമുറപ്പിക്കാൻ ചെന്നൈ

സി എസ് കെയുടെ സൂപ്പർ താരം എം എസ് ധോനി ഇന്ന് കളിക്കാനിറങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
IPL 2026
CSK vs GT Today Dhoni Return in Focus as Playoff Race Heats Up csk/x
Updated on
1 min read

ചെന്നൈ: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകൾക്കും പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ വിജയം അനിവാര്യമാണ്.

നിലവിൽ 6 വീതം പോയിന്റുകളാണ് ഇരു ടീമുകൾക്കും ഉള്ളത്. ഉച്ചക്ക് ശേഷം കടുത്ത ചൂടാകും സ്റ്റേഡിയത്തിൽ അനുഭവപ്പെടുക. രാത്രിയിൽ മഞ്ഞിന്റെ ആനുകൂല്യം ലഭിക്കാനും സാധ്യത ഇല്ലാത്തതിനാൽ ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തെരഞ്ഞെടുത്തേക്കും.

IPL 2026
വീണ്ടും വൈഭവ് ഷോ...; 36 പന്തില്‍ നൂറടിച്ചു, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി

സി എസ് കെയുടെ സൂപ്പർ താരം എം എസ് ധോനി ഇന്ന് കളിക്കാനിറങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പരിക്ക് കാരണം ഈ സീസണിൽ ഒരു മത്സരങ്ങൾ പോലും ധോനി കളിച്ചിരുന്നില്ല. താരത്തിന്റെ പരിക്ക് പൂർണമായും ഭേദമായെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ ഇന്നും അതേ ഫോം തുടർന്നാൽ ചെന്നൈയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച രീതിയിലാണ് ചെന്നൈ ബൗളർമാർ പന്തെറിയുന്നത്. ഇതും ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

IPL 2026
സൂര്യവംശിയുടെ സെഞ്ച്വറി പാഴായി, തിളങ്ങി ഇഷാനും അഭിഷേകും; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

അതേ സമയം, ഗുജറാത്തിന്റെ ടോപ് ഓർഡർ ബാറ്റർമാർ മികച്ച ഫോമിലാണ്. സായ് സുദര്‍ശന്‍,ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ, ജോസ് ബട്‌ലർ എന്നിവരാണ് ടീമിന്റെ നട്ടെല്ല്. എന്നാൽ, മധ്യനിരയിൽ സ്കോർ ഉയർത്താൻ താരങ്ങൾ ഇല്ലാത്തത് ടീമിന് വലിയ പ്രതിസന്ധിയായി മാറുന്നുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാൻ ബൗളർമാർക്ക് സാധിക്കാത്തതും ഗുജറാത്തിന് തിരിച്ചടിയാണ്

Summary

CSK vs GT Today Dhoni Return in Focus as Playoff Race Heats Up.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com