കരുത്തർ നേർക്കുനേർ: കണക്കുതീർക്കാൻ ഡൽഹി, ജയം മാത്രം ലക്ഷ്യമിട്ട് മുംബൈയും 

26 മത്സരങ്ങളിൽ നേർക്കുനേർ കളിച്ചപ്പോൾ 15ലും ജയം മുംബൈക്കായിരുന്നു 
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ
Updated on: 
1 min read

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് കരുത്തരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ എത്തുകയാണ്. പുതിയ സീസണിൽ അവസാനത്തെ രണ്ട് മത്സരങ്ങളുടെ ജയിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ കളത്തിലിറങ്ങുന്നത്. ഡൽഹിയാകട്ടെ പഞ്ചാബ് കിങ്‌സിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലും. 

കഴിഞ്ഞ സീസണിൽ കപ്പ് ഉയർത്തുന്നതിന് തടയിട്ട മുംബൈയോട് പ്രതികാരം തീർക്കാനുള്ള അവസരമാണ് ഡൽഹിക്ക് ഇന്ന്. ഇതുവരെ 26 മത്സരങ്ങളിലാണ് മുംബൈയും ഡൽഹിയും നേർക്കുനേർ കളിച്ചിട്ടുള്ളത്. ഇതിൽ 15ലും ജയം മുംബൈക്കായിരുന്നു. പന്തും രോഹിത് ശർമയും നായകന്മാരായി നേർക്കുനേർ എത്തുന്നെന്നത് ഇന്നത്തെ കളിയിലെ ആകർഷണമാണ്. 

ടോസ് നിർണ്ണായകമാകുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്നവർക്കാണ് മുൻതൂക്കം. ചെന്നൈ പിച്ചിൽ അവസാനം നടന്ന അഞ്ച് മത്സരത്തിലും റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്ത ടീം തോറ്റു. ഓരോ ഓവർ കഴിയുമ്പോഴും പിച്ച് കൂടുതൽ സ്ലോ ആകുന്നതാണ് കാരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com