

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ 17 റണ്‍സ് വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം സൂപ്പർ 8ൽ പ്രവേശിച്ചിരിക്കയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ 4 മത്സരങ്ങളും വിജയിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്സിനെതിരെ നടന്ന മത്സരത്തിൽ തകർത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്സ് ആണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 31 പന്തില്‍ നിന്ന് 66 റണ്‍സാണ് താരം നേടിയത്. എന്നാൽ തന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നിൽ മുൻ ഇന്ത്യൻ താരം എം എസ് ധോനി ആണെന്ന് ശിവം ദുബെ മാധ്യമങ്ങളോട് പറഞ്ഞു.
“ഐപിഎല്ലിൽ ആദ്യമായി എത്തിയപ്പോൾ ഷോർട്ട് ബോളുകൾ നേരിടാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. കൃത്യമായി പന്ത് ബൗണ്ടറി പഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പോരായ്മ എന്റെ കരിയറിനെ തന്നെ ബാധിക്കുമെന്ന് മനസിലായതയോടെ ഓഫ് സീസണിൽ പ്രത്യേക പരിശീലനം നടത്തിയിരുന്നു'' ദുബെ പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്‌സിൽ എത്തിയതോടെ എന്റെ ബാറ്റിങ് ശൈലി മാറി. അതിന് സഹായിച്ചത് എം എസ് ധോനി ആണെന്നും അദ്ദേഹം വ്യക്തമാക്കി.
“മഹി ഭായി (ധോനി) എന്നോട് പറഞ്ഞത്, ഷോർട്ട് ബോളുകൾ സിക്‌സിന് ശ്രമിക്കേണ്ട. പകരം ബൗണ്ടറിയോ സിംഗിളോ എടുത്താൽ മതി. ഈ ഉപദേശമാണ് ഓരോ മത്സരത്തിന് ഇറങ്ങുമ്പോഴും എന്റെ മനസിൽ ഉണ്ടാകാറുള്ളത്'' ദുബെ പറഞ്ഞു. 2022 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായ ദുബെയും ധോനിയും തമ്മിൽ ശക്തമായ സുഹൃദമാണ് നിലനിൽക്കുന്നത്. ഇരുവരും ചെന്നൈ ടീമിലെ നിർണായക ഘടകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates