ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'കോഹ്‌ലിക്ക് വേണ്ടി കിരീടം ഉയര്‍ത്തണം': ഇന്ത്യൻ താരങ്ങൾക്ക് സുരേഷ് റെയ്‌നയുടെ സന്ദേശം 

ഐപിഎൽ കളിക്കാനായത് താരങ്ങൾക്ക് മികച്ച തയ്യാറെടുപ്പ് നടത്താൻ അവസരമായെന്നും റെയ്‌ന
Published on

ദുബായ്: വിരാട് കോഹ്‌ലിക്ക് വേണ്ടി ടി20 ലോകകപ്പ് കിരീടം ഉയർത്തണമെന്ന് ഇന്ത്യൻ താരങ്ങളോട് മുൻതാരം സുരേഷ് റെയ്‌ന. ലോകകപ്പിന് ശേഷം കോഹ്‌ലി ടി20 ക്യാപ്റ്റൻസി ഒഴിയും എന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റെയ്‌ന ഇക്കാര്യം ആവശ്യപ്പെടുന്നത്. 

"ടി20 ലോകകപ്പിൽ ടീം ഇന്ത്യക്കുള്ള സന്ദേശം ലളിതമാണ്, വിരാട് കോഹ്‌ലിക്കായി കിരീടം നേടുക. ടി20 ലോകകപ്പിൽ ക്യാപ്റ്റനായി കോഹ്‌ലിയുടെ അവസാന അവസരമായിരിക്കാം ഇത്. അതിനാൽ കോഹ്‌ലിക്ക് ഈ ലോകകപ്പ് ഏറെ നിർണായകമാണ്",  റെയ്‌ന പറഞ്ഞു. 

'മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് ചെയ്യേണ്ടത്'

ലോകകപ്പിന് മുമ്പ് ഐപിഎൽ കളിക്കാനായത് താരങ്ങൾക്ക് മികച്ച തയ്യാറെടുപ്പ് നടത്താൻ അവസരമായി എന്നും റെയ്‌ന പറഞ്ഞു. "യുഎഇയിൽ ഇന്ത്യൻ താരങ്ങൾ ഐപിഎൽ മത്സരങ്ങൾ കളിച്ചതേയുള്ളൂ.  യുഎഇയിലെ സാഹചര്യങ്ങളിൽ എട്ടോ ഒമ്പതോ മത്സരങ്ങൾ കളിച്ചവരാണ് എല്ലാവരും". നമുക്ക് താരങ്ങളും സാഹചര്യവുമുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് ചെയ്യേണ്ടത്എന്നാണ് റെയ്നയുടെ വാക്കുകൾ. 

ഇന്ത്യയിലും പാകിസ്ഥാനിലും കളിക്കുന്നതിന് സമാനമാണ് യുഎഇയിലെ സാഹചര്യം. ഏഷ്യൻ ടീമുകൾക്ക് സ്വതസിദ്ധമായ കളി പുറത്തെടുക്കാനുള്ള അവസരമാണിതെന്നും താരം കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com