'ലോകകപ്പ് നടക്കുന്നുണ്ടെന്ന് കേട്ടു!, ഞങ്ങള്‍ക്ക് ശക്തമായ ഒരു ടീമുണ്ട്'; ഇന്ത്യയോട് തോറ്റ ശേഷം ടീം യുഎസ്എയ്ക്ക് ട്രംപിന്റെ ആശംസ

ആശംസകൊള്ളാം, പക്ഷേ ഇത്തിരി വൈകിപ്പോയെന്നാണ് വിമര്‍ശകരുടെ പ്രതികരണം
Donald Trump
Donald Trump
Updated on
1 min read

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് കളിക്കാനെത്തിയ യുഎസ്എ ടീമിന് ആശംസയറിയിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം സോഷ്യല്‍ മീഡിയില്‍ ചിരിപടര്‍ത്തുന്നു. ഞായറാഴ്ചയാണ് യുഎസ് ടീമിന് ആശംസയറിയിച്ച് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചത്. എന്നാല്‍ ഇതിന് ഒരു ദിവസം മുന്‍പ് ആദ്യ മത്സരം കളിച്ച യുഎസ് ടീം, ഇന്ത്യയോട് തോല്‍വിയേറ്റ് വാങ്ങുകയും ചെയ്തിരുന്നു.

Donald Trump
മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നിൽ ഉപാധിയുമായി പാകിസ്ഥാന്‍

ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ട്രംപിനെ സോഷ്യല്‍ മീഡിയ ട്രോളുന്നത്. ആശംസകൊള്ളാം, പക്ഷേ ഇത്തിരി വൈകിപ്പോയെന്നാണ് വിമര്‍ശകരുടെ പ്രതികരണം. ട്രംപിന്റെ പോസ്റ്റിലെ വാചകളും ട്രോളന്‍മാരെ ആവേശത്തിലാക്കുന്നുണ്ട്. 'ഇന്ത്യയില്‍ ക്രിക്കറ്റ് ലോകകപ്പ് നടക്കുകയാണെന്ന് ഞാന്‍ കേട്ടു! ടീം യുഎസ്എയ്ക്ക് ആശംസകള്‍! ഞങ്ങള്‍ക്ക് വളരെ ശക്തമായ ഒരു ടീമുണ്ട്. അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട്'. എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. ആശംസ വൈകിയത് ചൂണ്ടിക്കാട്ടി പലരും ട്രംപിന്റെ പോസ്റ്റിനു താഴെ രംഗത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ചയായിരുന്നു ഇന്ത്യ - യുഎസ് മത്സരം. ആദ്യ മത്സരത്തിനിറങ്ങിയ യുഎസ്, ഇന്ത്യയോട് 29 റണ്‍സിന് പരാജയപ്പെട്ടുകഴിഞ്ഞിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Summary

President Donald Trump shares note of support for USA cricket team during T20 World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com