

ബംഗളൂരു: ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനെതിരെ ലീഡ് 200 കടത്തി ബി ടീം. ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ ബി ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെന്ന നിലയില്‍. ബി ടീമിന് നിലവില്‍ 240 റണ്‍സ് ലീഡ്.
90 റണ്‍സ് ലീഡുമായാണ് ബി ടീം രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഒന്നാം ഇന്നിങ്സില്‍ 321 റണ്‍സെടുത്ത ബി ടീം എ ടീമിന്റെ ഒന്നാം ഇന്നിങ്സ് 231 റണ്‍സില്‍ അവസാനിപ്പിച്ചാണ് നിര്‍ണായക ലീഡ് സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്‌സില്‍ ബി ടീമിനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് അര്‍ധ സെഞ്ച്വറി നേടി. താരം 34 പന്തില്‍ 50 റണ്‍സടിച്ചു. അതിവേഗം റണ്‍സടിച്ച പന്ത് 47 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 61 റണ്‍സെടുത്തു മടങ്ങി. സര്‍ഫറാസ് ഖാനും കൂറ്റനടികളുമായി കളം വാണു. താരം 36 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സ് സ്വന്തമാക്കി.
യശസ്വി ജയ്‌സ്വാള്‍ (9), അഭിമന്യു ഈശ്വരന്‍ (4), മുഷീര്‍ ഖാന്‍ (0), നിതീഷ് കുമാര്‍ റെഡ്ഡി (19) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. കളി നിര്‍ത്തുമ്പോള്‍ വാഷിങ്ടന്‍ സുന്ദര്‍ (6) പുറത്താകാതെ ക്രീസില്‍.
നേരത്തെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് കുമാര്‍, നവ്ദീപ് സയ്നി എന്നിവരുടെ ബൗളിങാണ് ബി ടീമിനു കരുത്തായത്. കെഎല്‍ രാഹുല്‍ (37), മായങ്ക് അഗര്‍വാള്‍ (36), റിയാന്‍ പരാഗ് (30), തനുഷ് കൊടിയാന്‍ (32) എന്നിവരാണ് എ ടീമിനായി തിളങ്ങിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കിടിലന്‍ സെഞ്ച്വറിയുമായി മുഷീര്‍ ഖാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ബി ടീമിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സര്‍ഫറാസ് ഖാന്റെ അനുജനായ മുഷീര്‍ 181 റണ്‍സുമായി പുറത്തായി. താരത്തിനു ഇരട്ട സെഞ്ച്വറി നേടാന്‍ മാത്രം സാധിച്ചില്ല.
9ാം സ്ഥാനത്ത് ബാറ്റിങിനെത്തിയ നവ്ദീപ് സയ്‌നി ഒരു വശത്ത് പിടിച്ചു നിന്നതോടെയാണ് ബി ടീം മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. നവ്ദീപ് സയ്നിയുടെ അര്‍ധ സെഞ്ച്വറിയും (56) അവര്‍ക്ക് കരുത്തായി.
373 പന്തുകള്‍ നേരിട്ട് 16 ഫോറും 5 സിക്‌സും സഹിതമാണ് മുഷീറിന്റെ കിടിലന്‍ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ ടീം 94 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങുകയായിരുന്നു. ഒരറ്റത്ത് മുഷീര്‍ നിന്നെങ്കിലും മുന്‍നിരയിലേയും മധ്യനിരയിലേയും ബാറ്റര്‍മാര്‍ അമ്പേ പരാജയമായി. പിന്നീട് മുഷീര്‍- നവ്ദീപ് രക്ഷാ പ്രവര്‍ത്തനം.
ഋഷഭ് പന്ത് അടക്കമുള്ളവര്‍ പരാജയമായി. എ ടീമിനായി ഖലീല്‍ അഹമദ്, അകാശ് ദീപ്, അവേശ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates