പൂജാരയും രഹാനെയും പുറത്ത്; ദുലീപ് ട്രോഫിക്കുള്ള പശ്ചിമ മേഖല ടീമിനെ ശാര്‍ദുല്‍ ഠാക്കൂര്‍ നയിക്കും

ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ് ടീമില്‍
Pujara and Rahane batting
പൂജാരയും രഹാനെയും (Duleep Trophy)x
Updated on
1 min read

ന്യൂഡല്‍ഹി: വെറ്ററന്‍ ഇന്ത്യന്‍ ബാറ്റര്‍മാരായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ ദുലീപ് ട്രോഫിയ്ക്കുള്ള പശ്ചിമ മേഖല ടീമിലേക്ക് പരിഗണിച്ചില്ല. ശാര്‍ദുല്‍ ഠാക്കൂറിനെ നായകനാക്കി ദുലീപ് ട്രോഫിയ്ക്കുള്ള ടീമിനെ പശ്ചിമ മേഖല പ്രഖ്യാപിച്ചു. ആറ് സോണുകളായി തിരിച്ചുള്ള ദുലീപ് ട്രോഫി പോരാട്ടം ഈ സീസണ്‍ മുതല്‍ പുനരാരംഭിക്കുകയാണ്.

2010നു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നെടുംതൂണുകളായ താരങ്ങളാണ് പൂജാരയും രഹാനെയും. എന്നാല്‍ സമീപ കാലത്ത് ഇരുവര്‍ക്കും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. പൂജാര നിലവില്‍ ഇംഗ്ലണ്ടില്‍ കമന്ററി പറയുകയാണ്. രഹാനെ തന്റെ യുട്യൂബ് ചാനലുമായി മുന്നോട്ടു പോകുന്നു.

Pujara and Rahane batting
34 പന്തിനിടെ വീണത് 4 വിക്കറ്റുകൾ! ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 224ന് പുറത്ത്

ശാര്‍ദുല്‍ ഠാക്കൂര്‍ നായകനായ ടീമില്‍ ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍ അടക്കമുള്ള താരങ്ങളുമുണ്ട്.

ദുലീപ് ട്രോഫി നേരത്തെ ആറ് സോണല്‍ ടീമുകളുമായുള്ള പോരാട്ടമായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ പരീക്ഷണാര്‍ഥം ഇന്ത്യ എ, ബി, സി, ഡി ടീമുകളായി തിരിച്ചുള്ള പോരാട്ടം നടത്തി. ഇന്ത്യ എയാണ് കിരീടം നേടിയത്. ഇത്തവണ മുതല്‍ വീണ്ടും പഴയ ഫോര്‍മാറ്റിലേക്ക് മാറ്റിയാണ് ടൂര്‍ണമെന്റ് ഇത്തവണ അരങ്ങേറുന്നത്.

Pujara and Rahane batting
ഇംഗ്ലണ്ടിന് കനത്ത അടി; പരിക്കേറ്റ് ക്രിസ് വോക്‌സും പുറത്ത്
Summary

Duleep Trophy: Veteran Indian cricketers Cheteshwar Pujara and Ajinkya Rahane have been left out of the West Zone Duleep Trophy squad. This decision could turn out to be a big hit on their Test careers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com