എല്ലിസ് പെറിയുടെ കൂറ്റന്‍ സിക്‌സ്; പന്ത് വീണത് കാറിന്റെ ഗ്ലാസില്‍, തവിടുപൊടി! (വീഡിയോ)

37 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 58 റണ്‍സെടുത്ത് എല്ലിസ്
എല്ലിസ് പെറി
എല്ലിസ് പെറിപിടിഐ
Updated on: 
1 min read

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വിജയ വഴിയില്‍ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ സ്മൃതി മന്ധാനയുടെ 80 റണ്‍സായിരുന്നു. ക്യാപ്റ്റനെ ശക്തമായി പിന്തുണച്ചു ബാറ്റ് വീശി എല്ലിസ് പെറിയും മികച്ച സ്‌കോര്‍ ആര്‍സിബിക്ക് സമ്മാനിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. മത്സരത്തില്‍ താരം 37 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 58 റണ്‍സ് അടിച്ചെടുത്തു.

എല്ലിസ് പെറി തൂക്കിയ നാലില്‍ ഒരു സിക്‌സ് പതിച്ചത് ബൗണ്ടറി ലൈനിനു തൊട്ടപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലില്‍. കൂറ്റന്‍ സിക്‌സായി പറന്ന പന്ത് കൊണ്ട് കാറിന്റെ സൈഡ് ഗ്ലാസ് തവിടുപൊടിയായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആര്‍സിബി ഇന്നിങ്‌സിന്റെ 19ാം ഓവറിലാണ് സിക്‌സിന്റെ പിറവി. 80 മീറ്റര്‍ ദൂരത്തേക്ക് പറന്ന സിക്‌സ് നേരെ ചെന്നു പതിച്ചത് ടാറ്റ പഞ്ച് ഇവി കാറിന്റെ സൈഡ് ഗ്ലാസില്‍. പന്ത് കൊണ്ട് ഗ്ലാസ് തകര്‍ന്നു. പ്രദര്‍ശനത്തിനായി വച്ച കാറിന്റെ ചില്ലാണ് പെറി തകര്‍ത്തത്.

കാറിന്റെ ചില്ല് തകരുന്നത് കണ്ട് ഡഗൗട്ടില്‍ നിന്ന മലയാളി താരം ആശ ശോഭന തലയില്‍ കൈ വയ്ക്കുന്നത് വീഡിയോയില്‍ കാണാം. സമാനമായി തന്റെ സിക്‌സ് പോയി പതിച്ച രംഗം കണ്ട് പെറിയും തലയില്‍ അവിശ്വസനീയതോടെ കൈ വയ്ക്കുന്ന ദൃശ്യവും കാണാം.

എല്ലിസ് പെറി
വീണ്ടും കത്തിക്കയറി സ്മൃതി മന്ധാന; യുപിയെ വീഴ്ത്തി വിജയ വഴിയില്‍ ബാംഗ്ലൂര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER