കരുണ്‍ നായരുടെ ടെസ്റ്റ് കരിയറിന് അവസാനം?; ഇന്ത്യ എ ടീമില്‍ ഇല്ല, ശ്രേയസ് അയ്യര്‍ ക്യാപ്റ്റന്‍

ഏഷ്യാകപ്പിനുള്ള ടീമില്‍ നിന്നും ശ്രേയസ് അയ്യരെ തഴഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു
Karun Nair, Shreyas Iyer
Karun Nair, Shreyas Iyerഫയൽ
Updated on
2 min read

മുംബൈ: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ മധ്യനിര താരം ശ്രേയസ് അയ്യര്‍ നയിക്കും. ഇന്ത്യ എ ടീമില്‍ കരുണ്‍ നായരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ ദേശീയ ടെസ്റ്റ് ടീമില്‍ വീണ്ടും കയറാമെന്ന മലയാളി താരം കരുണ്‍ നായരുടെ സാധ്യതയ്ക്ക് മങ്ങലേല്‍ക്കുന്നതായി വിലയിരുത്തല്‍. ശ്രേയസിനെ അപ്രതീക്ഷിതമായി നായകനാക്കിയതിലൂടെ മധ്യനിരയിലെ കരുണിന്റെ സ്ഥാനത്തെക്കുറിച്ചാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

Karun Nair, Shreyas Iyer
മുഹമ്മദ് ആഷിഖ് സൈലന്റ് കില്ലര്‍ : കെ സി എല്ലില്‍ ആദ്യകിരീടം സ്വപ്നം കണ്ട് നീലക്കടുവകള്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ എട്ടുവര്‍ഷത്തിന് ശേഷമാണ് കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനായില്ല. അവസാന ടെസ്റ്റില്‍ നേടിയ അര്‍ധ സെഞ്ച്വറി മാത്രമാണ് നേട്ടം. ആറ് ഇന്നിങ്‌സുകളില്‍ നിന്നാണ് ഒരു അര്‍ധ സെഞ്ച്വറി നേടിയത്. ഇതോടെ 33 കാരനായ കരുണിന്റെ ദേശീയ ടീം സാധ്യത അടഞ്ഞതായാണ് ക്രിക്കറ്റ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

അതേസമയം ഏഷ്യാകപ്പിനുള്ള ടീമില്‍ നിന്നും ശ്രേയസ് അയ്യരെ തഴഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഐപിഎല്ലില്‍ അടക്കം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ശ്രേയസിനെ തഴഞ്ഞുവെന്നായിരുന്നു ആരോപണം. എന്നാല്‍ ശ്രേയസിനെ തഴഞ്ഞിട്ടില്ലെന്നും, കുടുതല്‍ മികച്ച സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണ് ഇന്ത്യ എ ടീം നായകനായിട്ടുള്ള സെലക്ഷന്‍ എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍.

കരുണ്‍ നായരുടെ ഭാവിയെക്കുറിച്ച് ബിസിസിഐ വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നു. മുമ്പ് ക്യാപ്റ്റനായിരുന്ന അഭിമന്യു ഈശ്വരന്‍ ടീമിലുണ്ട്. എന്നാല്‍ വെറും കളിക്കാരന്‍ മാത്രമാണ്. ശ്രേയസ് അയ്യര്‍ നായകനായ ഇന്ത്യ എ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ധ്രുവ് ജുറേല്‍ ആണ്. 'എന്തുകൊണ്ടാണ് ശ്രേയസിനെ ക്യാപ്റ്റനായി ഉയര്‍ത്തിയത് ?. ടെസ്റ്റ് ടീമില്‍ മൂന്നാം സ്ഥാനത്തും ആറാം സ്ഥാനത്തും ഇപ്പോഴും ഒഴിവുള്ളതുകൊണ്ടാണ്. ആകാശ് ചോപ്ര പറഞ്ഞു.

സായ് സുദര്‍ശനും ഈശ്വരനും ഇന്ത്യ എ ടീമിലുണ്ട്, പക്ഷേ കരുണ്‍ നായര്‍ ടീമിലില്ല. ഇത് ഒരു വലിയ ചുവടുവയ്പ്പാണ്. കരുണ്‍ നായര്‍ക്ക് ഇന്ത്യന്‍ ടീമില്‍ രണ്ടാമതൊരു അവസരം ലഭിച്ചു. എന്നാല്‍ അദ്ദേഹം ശരാശരി പ്രകടനം മാത്രമാണ് നടത്തിയത്. അദ്ദേഹത്തിന്റെ ബാറ്റിങ്ങ് ഓര്‍ഡര്‍ മുകളിലേക്കും താഴേക്കും മാറ്റിയിരുന്നു. എന്തായാലും വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ക്കൂടി കരുണ്‍ നായര്‍ക്ക് അവസരം ലഭിച്ചേക്കാമെന്ന് താന്‍ കരുതുന്നുവെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

Karun Nair, Shreyas Iyer
ക്വീന്‍സിനെ തോല്‍പ്പിച്ച് ഏഞ്ചല്‍സ് ; ഷാനി പ്ലെയര്‍ ഓഫ് ദി മാച്ച്

അഭിമന്യു ഈശ്വരന്‍, ബി സായ് സുദര്‍ശന്‍, ധ്രുവ് ജൂറല്‍, ദേവ്ദത്ത് പടിക്കല്‍, എന്‍ ജഗദീശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ആയുഷ് ബദോനി, തനുഷ് കോടിയാന്‍, പ്രസിദ്ധ കൃഷ്ണ, ഖലീല്‍ അഹമ്മദ് തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമിലുണ്ട്. കെ എല്‍ രാഹുല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടാം മത്സരത്തില്‍ ടീമിനൊപ്പം ചേരും. ലഖ്‌നൗവില്‍ ഈ മാസം 16 നും 23 നുമാണ് ഓസ്‌ട്രേലിയ എ ടീമിനെതിരായ ചതുര്‍ദിന മത്സരങ്ങള്‍ നടക്കുന്നത്.

Summary

Shreyas Iyer will lead the India A team for the four-day match against Australia A.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com