

ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ടിന് ജയിക്കാന്‍ 324 റണ്‍സാണ് ഇനി വേണ്ടത്. എട്ട് വിക്കറ്റുകളാണ് അവരുടെ പക്കലുള്ളത്. (പരിക്കേറ്റ് പുറത്തായ ക്രിസ് വോക്‌സിനു ബാറ്റ് ചെയ്യാന്‍ സാധിക്കില്ല). 374 റണ്‍സാണ് ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ ലക്ഷ്യം വച്ചത്. മൂന്നാം ദിനത്തില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് കളി അവസാനിപ്പിക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ്.
9 വിക്കറ്റുകള്‍ വീഴ്‌ത്തേണ്ട എന്നതാണ് കളിയില്‍ ഇന്ത്യക്ക് നേരിയ ആനുകൂല്യം നല്‍കുന്ന ഘടകം. ഇംഗ്ലണ്ടിനെ 374 എത്തും മുന്‍പ് വീഴ്ത്തി നാലാം ദിനത്തില്‍ തന്നെ വിജയം സ്വന്തമാക്കി കളി അവസാനിപ്പിക്കാന്‍ ശുഭ്മാൻ ഗില്ലിനും സംഘത്തിനു കിട്ടിയ സുവര്‍ണാവസരമാണ്. ഇന്ത്യന്‍ നായകനെന്ന നിലയില്‍ ആദ്യ പരമ്പര മുന്നില്‍ നിന്നു നയിച്ച് കൈവിടാതെ ഒപ്പം പിടിച്ചതിന്റെ അഭിമാനകരമായ നേട്ടം ഗില്ലിനു മുന്നിലുമുണ്ട്. ജയത്തിലേക്ക് ഇന്ത്യ വീഴ്‌ത്തേണ്ടത് 8 വിക്കറ്റുകള്‍. പരമ്പര 2-2 എന്ന നിലയിലെത്തിക്കാനുള്ള അവസരവും ഇന്ത്യയ്ക്കുണ്ട്.
14 റണ്‍സെടുത്ത സാക് ക്രൗളിയെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് ഇന്നലെ ആശ്വാസം നല്‍കിയിരുന്നു. 34 റണ്‍സുമായി ബെന്‍ ഡക്കറ്റാണ് നിലവില്‍ ക്രീസില്‍. ഒന്നാം ഇന്നിങ്‌സിനു വിരുദ്ധമായി രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ കരുതലോടെയാണ് മുന്നോട്ടു പോയത്. ഒന്നാം ഇന്നിങ്‌സില്‍ 92 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുയുര്‍ത്തിയ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്ക് ഇത്തവണ പക്ഷേ ആ മികവ് ആവര്‍ത്തിക്കാനായില്ല. 13.5 ഓവറില്‍ 50ല്‍ എത്തിയപ്പോഴാണ് ക്രൗളി വീണത്. പിന്നാലെ മൂന്നാം ദിനത്തിലെ കളി അവസാനിപ്പിക്കുകയും ചെയ്തു.
ഓവലിലെ ഇന്ത്യ
ഈ മൈതാനത്ത് 15 ടെസ്റ്റുകള്‍ ഇന്ത്യ കളിച്ചു. അതില്‍ 2 മത്സരങ്ങളാണ് വിജയിച്ചിട്ടുള്ളത്. 14 മത്സരങ്ങള്‍ ഇംഗ്ലണ്ടിനെതിരേയും ഒരു പോരാട്ടം ഓസ്‌ട്രേലിയക്കെതിരെ 2023ല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുണ്. 7 മത്സരങ്ങളില്‍ ഇന്ത്യ സമനില പിടിച്ചു. 1971ലും പിന്നീട് നീണ്ട ഇടവേള കഴിഞ്ഞ് 2021ലുമാണ് ഓവലിലെ ഇന്ത്യന്‍ ജയങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
