

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പതറിയ ഇന്ത്യ വീണ്ടും ട്രാക്കില്‍. നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യുന്നു. ഒപ്പം കരുത്തുറ്റ ബാറ്റിങുമായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ക്രീസില്‍. താരം സെഞ്ച്വറിയോട് അടുക്കുകയാണ്. ഇരുവരും അര്‍ധ സെഞ്ച്വറിയടിച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗില്‍ അര്‍ധ സെഞ്ച്വറിയടിച്ചു തന്നെ ആഘോഷമാക്കി.
നിലവില്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെന്ന നിലയില്‍. 86 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 57 റണ്‍സുമായി ഗില്ലുമാണ് ക്രീസില്‍. 13 ഫോറും ഒരു സിക്‌സും സഹിതമാണ് യശസ്വി നില്‍ക്കുന്നത്. ഗില്‍ 8 ഫോറുകളടിച്ചു.
ഉച്ച ഭക്ഷണത്തിനു പിരിയുന്നതിനു തൊട്ടു മുന്‍പാണ് ഇന്ത്യയ്ക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടാണ് യശസ്വി- ഗില്‍ കൂട്ടുകെട്ട്.
ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലും ചേര്‍ന്ന സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 91 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. സ്‌കോര്‍ 91ല്‍ നില്‍ക്കെ കെഎല്‍ രാഹുലാണ് ആദ്യം പുറത്തായത്. ബ്രയ്ഡന്‍ കര്‍സാണ് രാഹുലിനെ മടക്കി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്. രാഹുല്‍ 78 പന്തില്‍ 8 ഫോറുകള്‍ സഹിതം 42 റണ്‍സെടുത്തു പുറത്തായി.
പിന്നാലെ ക്രീസിലെത്തിയത് അരങ്ങേറ്റക്കാരന്‍ ബി സായ് സുദര്‍ശനാണ്. എന്നാല്‍ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് പോരാട്ടം താരത്തിനു നിരാശയാണ് നല്‍കിയത്. 4 പന്തുകള്‍ നേരിട്ട് സായ് പൂജ്യത്തിനു പുറത്തായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിനു പിടി നല്‍കിയാണ് സായ് മടങ്ങിയത്.
India captain Shubman Gill and Yashasvi Jaiswal led India’s charge on Day 1 of the Headingley Test against England.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates