സ്‌കോര്‍ 300 കടന്നു; മികച്ച സ്‌കോറിനായി ഇന്ത്യ പൊരുതുന്നു

ഇന്ത്യക്ക് 5 വിക്കറ്റുകള്‍ നഷ്ടം
Shardul Thakur comes out to bat
ശാർദുൽ ഠാക്കൂർ ബാറ്റിങിന് ഇറങ്ങുന്നു (England vs India)x
Updated on
2 min read

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സ്‌കോര്‍ 300 കടന്നു. രണ്ടാം ദിനം ആദ്യ സെഷനിലാണ് സ്‌കോര്‍ 300 പിന്നിട്ടത്. 4 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സ്‌കോര്‍ 266ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. രവീന്ദ്ര ജഡേജയാണ് പുറത്തായത്. താരം 40 പന്തില്‍ 20 റണ്‍സുമായി മടങ്ങി. ജോഫ്ര ആര്‍ച്ചറാണ് ജഡേജയെ മടക്കിയത്.

നിലവില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെന്ന നിലയിലാണ്. 39 റണ്‍സുമായി ശാര്‍ദുല്‍ ഠാക്കൂറും 14 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറുമാണ് ക്രീസില്‍.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 2 വിക്കറ്റെടുത്തു. ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ലിയാന്‍ ഡോവ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഒന്നാം ദിനത്തില്‍ കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അതിനിടെ ഋഷഭ് പന്ത് കാലിന് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഒന്നാം ദിനം ആദ്യ സെഷനില്‍ മികച്ച തുടക്കമിട്ട ഇന്ത്യയ്ക്ക് പിന്നീടുള്ള രണ്ട് സെഷനുകളിലും തിരിച്ചടിയേറ്റു. ഓപ്പണര്‍മാരായ രാഹുലും ജയ്‌സ്വാളും വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി. പിന്നാലെ 98 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ക്രിസ് വോക്‌സ് ആണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്.

Shardul Thakur comes out to bat
പരിക്കേറ്റ പന്തിന് പരമ്പര നഷ്ടം, നാലാം ടെസ്റ്റിൽ ഇനി ബാറ്റ് ചെയ്യുമോ? സാധ്യതകള്‍

പിന്നാലെയെത്തിയ സായ് സുദര്‍ശനുമായി ചേര്‍ന്ന് ബാറ്റിങ് തുടര്‍ന്ന ജയ്‌സ്വാള്‍ ഇന്ത്യന്‍ സ്‌കോര്‍ മുന്നിലേക്ക് നീക്കി. അര്‍ധശതകം പൂര്‍ത്തിയാക്കിയയുടനെ ജയ്‌സ്വാളിനെ ലിയാം ഡോവ്‌സന്‍ മടക്കിയയച്ചു. 107 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 58 റണ്‍സായിരുന്നു ജയ്സ്വാളിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് കാര്യമായ സംഭവനയൊന്നും നല്‍കാനായില്ല. 23 പന്തില്‍ 12 റണ്‍സുമായി നില്‍ക്കേ ഗില്ലിനെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് പുറത്താക്കിയത്.

നാലാം വിക്കറ്റില്‍ ഒന്നിച്ച സായ് സുദര്‍ശന്‍ - ഋഷഭ് പന്ത് സഖ്യം ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. അതിനിടെ ക്രിസ് വോക്സിന്റെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് പന്തിന്റെ കാലിന് പരിക്കേറ്റു. കാലില്‍ നിന്ന് ചോരപൊടിയുന്നുമുണ്ടായിരുന്നു. കാല്‍ നിലത്തുകുത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പന്ത്. തുടര്‍ന്ന് സ്റ്റേഡിയത്തിലെ ബഗ്ഗി ആംബുലന്‍സ് എത്തിയാണ് പന്തിനെ പുറത്തേക്ക് കൊണ്ടുപോയത്. 48 പന്തില്‍ നിന്ന് 37 റണ്‍സെടുത്തുനില്‍ക്കേ പന്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

പിന്നാലെ സായ് സുദര്‍ശന്‍ തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അര്‍ധ ശതകം കുറിച്ചു. 61 റണ്‍സില്‍ നില്‍ക്കേ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ സുദര്‍ശന്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 235 റണ്‍സായിരുന്നു. വെളിച്ചക്കുറവിനെ തുടര്‍ന്നു ആദ്യ ദിനം കളി നേരത്തെ അവസാനിച്ചു.

Shardul Thakur comes out to bat
'ദിവസേന 15 മുതല്‍ 20 വരെ പരസ്യങ്ങള്‍, നൂറു കോടി സമ്പാദിക്കുന്ന ഇന്ത്യന്‍ താരങ്ങളുണ്ട്'
Summary

England vs India: Ravindra Jadeja and Shardul Thakur are in the middle with India looking to go past the 300-run mark in the morning session. The hosts, on the other hand, would be looking for early wickets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com