ഹാളണ്ടിന്റെ ഇരട്ട ഗോള്‍, ടോട്ടനത്തിന്റെ 2 റെഡ് കാര്‍ഡുകള്‍; എവര്‍ട്ടന്‍ പ്രതിരോധം ഭേദിച്ച് പീരങ്കിപ്പട

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ ടീമുകള്‍ക്ക് ജയം. ടോട്ടനത്തെ തകര്‍ത്ത് ലിവര്‍പൂള്‍
Manchester City's Erling Haaland, right, shoots and scores his sides third goal
തന്റെ രണ്ടാം ​ഗോൾ വലയിലിടുന്ന എർലിങ് ഹാളണ്ട് english premier leaguex
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകളും ജയം സ്വന്തമാക്കി. ആഴ്‌സണല്‍ 1-0ത്തിനു എവര്‍ട്ടനേയും ലിവര്‍പൂള്‍ 2-1നു ടോട്ടനമിനേയും മാഞ്ചസ്റ്റര്‍ സിറ്റി 3-0ത്തിനു വെസ്റ്റ് ഹാമിനേയും വീഴ്ത്തി. ക്രിസ്റ്റല്‍ പാലസിനെ 4-1നു ലീഡ്‌സ് യുനൈറ്റഡ് തകര്‍ത്തു. ബ്രെന്‍ഡ്‌ഫോര്‍ഡ് 2-0ത്തിനു വൂള്‍വ്‌സിനേയും കീഴടക്കി.

ചെല്‍സി- ന്യൂകസില്‍ പോരാട്ടം 2-2നു ഒപ്പത്തിനൊപ്പം നിന്നു. ഗോളടിക്കാതെ ബ്രൈറ്റന്‍- സണ്ടര്‍ലാന്‍ഡ് പോരാട്ടവും സമനിലയില്‍ അവസാനിച്ചു.

27ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കിയാണ് ആഴ്‌സണല്‍ ജയം നേടിയത്. വിക്ടര്‍ ഗ്യോകെരേസാണ് പീരങ്കിപ്പടയ്ക്ക് ജയ ഗോള്‍ സമ്മാനിച്ചത്. കടുത്ത പ്രതിരോധമാണ് ഡേവിഡ് മോയസിന്റെ എവര്‍ട്ടന്‍ ഗണ്ണേഴ്‌സിനു മുന്നില്‍ തീര്‍ത്തത്.

രണ്ട് തവണ മാത്രമാണ് എവര്‍ട്ടന്‍ ഗോളടിക്കാനുള്ള മുന്നേറ്റം നടത്തിയത്. ഒറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിച്ചതുമില്ല. മറുഭാഗത്ത് 13 തവണയാണ് ആഴ്‌സണല്‍ ഗോള്‍ ശ്രമം നടത്തിയത്. എന്നാല്‍ രണ്ട് തവണ മാത്രമാണ് അവര്‍ക്ക് ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനായത്. അത്രം കടുപ്പത്തിലായിരുന്നു എവര്‍ട്ടന്റെ പ്രതിരോധം.

Manchester City's Erling Haaland, right, shoots and scores his sides third goal
ഇംഗ്ലീഷ് നിര ഇത്തവണ പൊരുതി നോക്കി... പക്ഷേ ജയിച്ചില്ല; ആഷസ് പരമ്പര ഉറപ്പിച്ച് ഓസ്‌ട്രേലിയ

നോര്‍വെ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനെ സമനിലയില്‍ പിടിച്ചത്. കളിയുടെ 5, 69 മിനിറ്റുകളിലാണ് ഹാളണ്ട് ഗോളടിച്ചത്. 38ാം മിനിറ്റില്‍ ടിയാനി റെയിന്‍ഡേഴ്‌സ് ഒരു ഗോളും അടിച്ചു.

17 കളിയില്‍ 39 പോയിന്റുമായി ആഴ്‌സണല്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. ഇത്രയും കളിയില്‍ നിന്നു മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കു 37 പോയിന്റുകള്‍. അവര്‍ രണ്ടാമതാണ് പട്ടികയില്‍.

ലിവര്‍പൂള്‍ തുടരെ രണ്ട് സമനിലകള്‍ വഴങ്ങിയ ശേഷം തുടരെ രണ്ടാം ജയം സ്വന്തമാക്കി. എവേ പോരില്‍ അവര്‍ ടോട്ടനം ഹോട്‌സ്പറിനെ വീഴ്ത്തി. സംഭവ ബഹുലമായ പോരില്‍ രണ്ട് ചുവപ്പ് കാര്‍ഡുകള്‍ ടോട്ടനത്തിന്റെ അടിതെറ്റിച്ചു. എന്നിട്ടും അവര്‍ പൊരുതി കയറാന്‍ അവസാനം വരെ ശ്രമിച്ചു. നിര്‍ണായക താരം സാവി സിമോണ്‍സിനെ കളിയുടെ 33ാം മിനിറ്റില്‍ തന്നെ നഷ്ടമായത് ടോട്ടനത്തിനു ക്ഷീണമായി.

മത്സരത്തില്‍ രണ്ടാം പകുതിയിലാണ് ലിവര്‍പൂള്‍ രണ്ട് ഗോളുകള്‍ 10 മിനിറ്റ് വ്യത്യാസത്തിനിടെ നേടി നില ഭദ്രമാക്കിയത്. 56ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഇസാകും 66ാം മിനിറ്റില്‍ ഹ്യൂഗോ എകിറ്റികെയും ഗോളുകള്‍ നേടി. എന്നാല്‍ 83ാം മിനിറ്റില്‍ റിച്ചാര്‍ലിസന്‍ ടോട്ടനത്തിനായി ഒരു ഗോള്‍ മടക്കി. അതിനിടെ അവസാന ഘട്ടത്തില്‍ ക്രിസ്റ്റിയന്‍ റൊമേറോയും ടോട്ടനം നിരയില്‍ നിന്നു ചുവപ്പ് കാര്‍ഡ് വാങ്ങി. ഇതോടെ ടോട്ടനം 9 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.

Manchester City's Erling Haaland, right, shoots and scores his sides third goal
ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍! കൗമാരക്കാരുടെ ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്
Summary

english premier league: Viktor Gyokeres ended a barren goalscoring run from the penalty spot to send Arsenal back top of the Premier League

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com