മാര്‍ട്ടിനെല്ലി ഗോളില്‍ രക്ഷപ്പെട്ട് ആഴ്‌സണല്‍; മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പിടിച്ചു (വിഡിയോ)

അഞ്ച് കളി കഴിഞ്ഞിട്ടും ജയമില്ലാതെ ആസ്റ്റന്‍ വില്ല
Martinelli scores a goal
മാർട്ടിനെല്ലി ​ഗോൾ നേടുന്നു, English Premier Leaguex
Updated on
1 min read

ലണ്ടന്‍: സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ തോല്‍വിയില്‍ നിന്നു രക്ഷപ്പെട്ട് ആഴ്‌സണല്‍. ഇം​​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോരാട്ടത്തില്‍ ഗണ്ണേഴ്‌സ് 1-1നു സമനില പിടിച്ചു. കളിയുടെ ആദ്യ പത്ത് മിനിറ്റിനുള്ളില്‍ ഗോള്‍ വഴങ്ങിയ ആഴ്‌സണല്‍ 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി ടൈമിലാണ് സമനില ഗോള്‍ വലയിലിട്ട് തോൽവി ഒഴിവാക്കിയത്.

ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് ആഴ്‌സണലിനു ആശ്വാസം നൽകി സമനില ഗോള്‍ സമ്മാനിച്ചത്. കളി തുടങ്ങി 9ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടിലൂടെയാണ് സിറ്റി ലീഡെടുത്തത്. പിന്നീട് അവര്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.

പന്തടക്കത്തിലും പാസിങിലും ആക്രമണം സംഘടിപ്പിക്കുന്നതിലും ആഴ്‌സണലാണ് മുന്നില്‍ നിന്നത്. 12 തവണ അവര്‍ ഗോള്‍ ലക്ഷ്യമിട്ട് മുന്നേറ്റം നടത്തിയെങ്കിലും ഓണ്‍ ടാര്‍ജറ്റ് മൂന്നെണ്ണമായിരുന്നു. സിറ്റിയുടേയും ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകള്‍ 3 എണ്ണം തന്നെ. പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് സിറ്റി കളിച്ചത് എന്നതും ശ്രദ്ധേയമായി. അഞ്ച് തവണ മാത്രമാണ് അവര്‍ ആഴ്‌സണല്‍ ഗോള്‍ വല ലക്ഷ്യമിട്ട് പന്തുമായി എത്തിയത്.

Martinelli scores a goal
അഭിഷേകിന്റെ മിന്നലടിയില്‍ പതറിത്തെറിച്ചു, ഹസ്തദാനവും ഇല്ല; സൂപ്പര്‍ ഫോറിലും പാകിസ്ഥാന് കണക്കിനു കിട്ടി!

ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ഫുള്‍ഹാമിനു മാത്രമാണ് ജയം പിടിക്കാനായത്. അവര്‍ ബ്രെന്റ്‌ഫോര്‍ടിനെ 3-1നു വീഴ്ത്തി. സണ്ടര്‍ലാന്‍ഡ്- ആസ്റ്റന്‍ വില്ല പോരാട്ടം 1-1നു സമനില. ബേണ്‍മത്- ന്യൂകാസില്‍ യുനൈറ്റഡ് പോര് ഗോളില്ലാ സമനിലയിലും പിരിഞ്ഞു. അഞ്ച് കളി കഴിഞ്ഞിട്ടും വില്ലയ്ക്ക് ജയമില്ല. അഞ്ചില്‍ മൂന്ന് സമനിലയും രണ്ട് തോല്‍വിയും.

പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ ഒന്നാമതും ആഴ്‌സണല്‍ രണ്ടാമതും നില്‍ക്കുന്നു. ടോട്ടനം, ബേണ്‍മത് ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. മാഞ്ചസ്റ്റര്‍ സിറ്റി 9ാം സ്ഥാനത്ത്.

Martinelli scores a goal
പേസര്‍മാരെ ബൗണ്ടറി കടത്തി പാക് ബാറ്റര്‍മാര്‍, ഇന്ത്യയ്ക്ക് 172 റണ്‍സ് വിജയലക്ഷ്യം
Summary

English Premier League: Gabriel Martinelli's late goal salvaged a 1-1 draw for Arsenal against Manchester City.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com