Euro 2024 quarterfinal
ഇംഗ്ലണ്ട് താരങ്ങള്‍ പരിശീലനത്തില്‍എപി

ഇംഗ്ലണ്ടിനും നെതര്‍ലന്‍ഡ്‌സിനും അഗ്നി പരീക്ഷ; അട്ടിമറി ഭീഷണിയുമായി സ്വിസ്, തുര്‍ക്കി

യൂറോ കപ്പ് ക്വാര്‍ട്ടറിലെ അവസാന പോരാട്ടങ്ങള്‍ ഇന്ന്
Published on

ബെര്‍ലിന്‍: യൂറോ കപ്പില്‍ ഇന്ന് ഇംഗ്ലണ്ടിനും നെതര്‍ലന്‍ഡ്‌സിനും അഗ്നി പരീക്ഷ. അവസാന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് മിന്നും ഫോമിലുള്ള സ്വിറ്റ്‌സര്‍ലന്‍ഡിനേയും നെതര്‍ലന്‍ഡ്‌സ്- അട്ടിമറി ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന തുര്‍ക്കിയുമായും ഏറ്റുമുട്ടും. രാത്രി ഇന്ത്യന്‍ സമയം 9.30നാണ് ഇംഗ്ലണ്ട്- സ്വിസ് പോരാട്ടം. 12.30ാണ് നെതര്‍ലന്‍ഡ്‌സ്- തുര്‍ക്കി മത്സരം.

തപ്പിത്തടഞ്ഞാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ വരെ എത്തിയത്. ഇന്ന് മികച്ച കളി പുറത്തെടുക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. മികച്ച താരങ്ങളുണ്ടായിട്ടും പരിശീലകന്‍ ഗെരത് സൗത്‌ഗേറ്റിന്റെ തന്ത്രങ്ങളാണ് അവര്‍ക്ക് വിനയായി മാറുന്നത്. കഴിഞ്ഞ തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ട് ഇത്തവണ കിരീടം നേടാമെന്ന കണക്കുകൂട്ടലിലാണ്. ജൂഡ് ബെല്ലിങ്ഹാം, ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ അടക്കമുള്ള താരങ്ങളുടെ സാന്നിധ്യമാണ് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്.

മറുഭാഗത്ത് സ്വിസ് ടീം ആത്മവിശ്വാസത്തിന്റെ ഉച്ചിയിലാണ്. ഗ്രെനിത് ഷാകയുടെ നേതൃത്വത്തിലുള്ള ടീം ഏത് വമ്പന്‍മാര്‍ക്കും തലവേദന ഉണ്ടാക്കും. ഒപ്പം മുറാത് യാകിന്‍ എന്ന തന്ത്രജ്ഞനായ പരിശീലകന്റെ ടാക്റ്റിക്‌സും അവരെ തുണയ്ക്കും. അത്രയെളുപ്പം വിട്ടുകൊടുക്കാന്‍ അവരും തയ്യാറാകില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓസ്ട്രിയയോടു തോറ്റതടക്കം ഞെട്ടിക്കുന്ന ഫലങ്ങള്‍ നേരിടേണ്ടി വന്ന നെതര്‍ലന്‍ഡ്‌സ് പ്രീ ക്വാര്‍ട്ടറില്‍ മികവിലേക്ക് എത്തി. തുര്‍ക്കിയാകട്ടെ പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രിയയെ വീഴ്ത്തിയതിന്റെ കരുത്തിലുമാണ്.

കോഡി ഗാക്‌പോയുടെ മിന്നും ഫോമിലാണ് ഓറഞ്ച് പടയുടെ ആത്മവിശ്വാസം. ഒപ്പം ഡേവിഡ് മാലന്റെ നിറഞ്ഞു കളിക്കുന്ന സാന്നിധ്യവും അവര്‍ക്ക് വൈവിധ്യം സമ്മാനിക്കുന്നു. തുര്‍ക്കിയെ അങ്ങനെ എഴുതി തള്ളാന്‍ പരിശീലകന്‍ റൊണാള്‍ഡോ കൂമാന്‍ ഒരുക്കമായിരിക്കില്ല. എന്തായാലും ആരാധകരെ സംബന്ധിച്ചു രണ്ട് പോരാട്ടങ്ങളും ആവേശം തീര്‍ക്കുമെന്നു ഉറപ്പിക്കാം.

Euro 2024 quarterfinal
​ഗോളില്ലാതെ, സെമി കാണാതെ റൊണാൾഡോ മടങ്ങി; പോർച്ചു​ഗലിനെ വീഴ്ത്തി ഫ്രാൻസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com