​ഗോൾ നേട്ടമാഘോഷിക്കുന്ന തർകോവ്സ്കി/ ട്വിറ്റർ
​ഗോൾ നേട്ടമാഘോഷിക്കുന്ന തർകോവ്സ്കി/ ട്വിറ്റർ

ആഴ്സണലിന് ഷോക്ക്! അട്ടിമറിച്ച് എവർട്ടൻ; സന്തോഷം മാഞ്ചസ്റ്റർ സിറ്റിക്ക് (വീഡിയോ)

ജെയിംസ് തർകോവ്സ്കി 60ാം മിനിറ്റിൽ നേടിയ ​ഗോളിന്റെ ബലത്തിലാണ് എവർട്ടന്റെ സീസണിലെ നാലാം വിജയം
Published on

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ രണ്ടാം തോൽവി നേരിട്ട് ആഴ്സണൽ. എവർട്ടനാണ് ആഴ്സണലിനെ അട്ടിമറിച്ചത്. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനായിരുന്നു പുതിയ പരിശീലകൻ സീൻ ഡൈചെയുടെ ആദ്യ മത്സരത്തിൽ തന്നെ അവർ വൻ വിജയമാണ് പിടിച്ചെടുത്തത്. സ്വന്തം തട്ടകത്തിലായിരുന്നു എവർട്ടൻ വിജയം പിടിച്ചത്. 

ജെയിംസ് തർകോവ്സ്കി 60ാം മിനിറ്റിൽ നേടിയ ​ഗോളിന്റെ ബലത്തിലാണ് എവർട്ടന്റെ സീസണിലെ നാലാം വിജയം. ആദ്യ പകുതി ​ഗോൾരഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ ഡ്വിറ്റ് മക്‌നീലിന്റെ കോര്‍ണറില്‍ തലവച്ചാണ് തര്‍കോവ്‌സ്‌കി ടീമിന് ലീഡ് സമ്മാനിച്ചത്. 

പാസിങിലും പന്തടക്കത്തിലും ആഴ്സണൽ മികവ് പുലർത്തിയെങ്കിലും ആഴ്സണൽ 15ഉം എവർട്ടൻ 12ഉം തവണ ഷോട്ട് പായിച്ചു. ഓൺ ടാർ​ഗറ്റിലേക്ക് നാല് തവണ എവർട്ടനും മൂന്ന് തവണ ആഴ്സണലും നിറയൊഴിച്ചു.

ആഴ്സണലിന്റെ തോൽവി മാഞ്ചസ്റ്റർ സിറ്റിക്കാണ് ആശ്വാസമാകുന്നത്. 20 വീതം മത്സരങ്ങളിൽ നിന്ന് ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിന് 50 പോയിന്റും രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 45 പോയിന്റ്. ജയത്തോടെ തരംതാഴ്ത്തൽ മേഖലയിൽ നിന്ന് മുകളിലേക്ക് ഉയരാനുള്ള സാധ്യത എവർട്ടൻ തുറന്നിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com