'തല്ലിപ്പൊളി ജേഴ്‌സി, വിയര്‍പ്പല്ല അഴിമതിയാണ് ഇറ്റിറ്റു വീഴുന്നത്'- പാക് ക്രിക്കറ്റില്‍ അടുത്ത വിവാദം

ആരോപണവുമായി മുന്‍ പാക് താരം രംഗത്ത്
Pakistan cricket team during the match
പാകിസ്ഥാൻ ക്രിക്കറ്റ് ടീം (Ex-cricketer Atiq-uz-Zaman)x
Updated on
1 min read

ദുബൈ: ഏഷ്യാ കപ്പിൽ ഹസ്തദാന വിവാദത്തിനും ടൂര്‍ണമെന്റ് ബഹിഷ്‌കരണ ഭീഷണി മുഴക്കി നാണംകെട്ടതിനും പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ മറ്റൊരു വിവാദം. പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ടൂര്‍ണമെന്റിനായി നല്‍കിയത് വില കുറഞ്ഞ ജേഴ്‌സികളാണെന്ന ആരോപണമാണ് പുതിയത്. മുന്‍ പാകിസ്ഥാന്‍ താരം അതീഖ് ഉസ് സമാനാണ് വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റിലെ അഴിമതിയാണ് വില കുറഞ്ഞ ജേഴ്‌സിക്കു പിന്നില്ലെന്ന ആരോപണമാണ് അതീഖ് ഉയര്‍ത്തുന്നത്. എക്‌സ് പോസ്റ്റിലൂടെയാണ് മുന്‍ താരത്തിന്റെ ആരോപണം.

Pakistan cricket team during the match
ഭീഷണി വിലപ്പോകില്ല, കളിക്കുന്നില്ലെങ്കിൽ വേണ്ട! പാക് ആവശ്യം തള്ളിയത് ഐസിസിയിലെ ഈ ഇന്ത്യക്കാരൻ

'പാകിസ്ഥാന്‍ കളിക്കാര്‍ നിലവാരം കുറഞ്ഞ കിറ്റുകളില്‍ വിയര്‍ക്കുക്കുകയാണ്. മറ്റ് ടീമുകളിലെ കളിക്കാന്‍ ശരിയായ ഡ്രൈ-ഫിറ്റ്‌സ് ധരിക്കുന്നു. പ്രൊഫഷണലുകള്‍ക്ക് ടെന്‍ഡര്‍ നല്‍കാതെ സുഹൃത്തുക്കള്‍ക്ക് അവ പോകുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും. ജേഴ്‌സിയില്‍ നിന്നു വിയര്‍പ്പിനേക്കാള്‍ കൂടുതല്‍ അഴിമതി ഇറ്റിറ്റു വീഴുന്നു'- സമാന്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

പാകിസ്ഥാന്‍ യുഎഇ മത്സരത്തിനു പിന്നാലെയാണ് ആരോപണവുമായി മുന്‍ താരം രംഗത്തെത്തിയത്. മത്സരത്തില്‍ പാകിസ്ഥാന്‍ ജയിച്ചിരുന്നു. ജയത്തോടെ അവര്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറി. സൂപ്പര്‍ ഫോറില്‍ ഒരിക്കല്‍ കൂടി ഇന്ത്യ- പാക് പോരാട്ടത്തിനു കളമൊരുങ്ങുകയും ചെയ്തിട്ടുണ്ട്.

പാകിസ്ഥാന്‍ യുഎഇയുമായുള്ള മത്സരം ബഹിഷ്‌കരിക്കുന്നതായി വ്യക്തമാക്കി നേരത്തെ രംഗത്തെത്തിയിരുന്നു. ഹസ്തദാന വിവാദത്തിനു കാരണക്കാരനായത് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റാണെന്നും അദ്ദേഹത്തെ ഐസിസി ഓഫീഷ്യല്‍ പാനലില്‍ നിന്നു ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പാകിസ്ഥാന്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്. ഇത് ഐസിസി തള്ളി.

Pakistan cricket team during the match
ഹസ്തദാന വിവാദം:' മാച്ച് റഫറി മാപ്പ് പറഞ്ഞു', അവകാശവാദവുമായി പാകിസ്ഥാന്‍

എന്നാല്‍ പാക് ടീം യുടേണ്‍ അടിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. പാക് ബോര്‍ഡിന്റെ ഉന്നതതല അംഗങ്ങള്‍ യോഗം ചേര്‍ന്നതിനു പിന്നാലെയാണ് അവര്‍ വീണ്ടും കളിക്കാനിറങ്ങിയത്. ഒരു മണിക്കൂര്‍ വൈകിയാണ് പാകിസ്ഥാന്‍- യുഎഇ മത്സരം ആരംഭിച്ചത്. ആന്‍ഡി പൈക്രോഫ്റ്റ് തന്നെയായിരുന്നു മാച്ച് റഫറി.

പിന്നാലെ പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞതിനാലാണ് കളിക്കാനിറങ്ങിയത് എന്നായി പാകിസ്ഥാന്റെ പുതിയ ഭാഷ്യം. എന്നാല്‍ അതും ഐസിസി തള്ളി. ഹസ്തദാന വിവാദത്തില്‍ പിസിബി തെളിവുകള്‍ നല്‍കിയാല്‍ മാത്രമെ അന്വേഷണമുണ്ടാകുവെന്നും പൈക്രോഫ്റ്റ് പക്ഷപാതപരമായി പെരുമാറിയെന്നതിന് പാകിസ്ഥാന്‍ തെളിവ് നല്‍കണമെന്നും ഐസിസി ആവശ്യപ്പെട്ടു.

Summary

Ex-cricketer Atiq-uz-Zaman: The Pakistan cricket board has been slammed by Atiq-uz-Zaman for providing the players with poor quality kits at the Asia Cup 2025. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com