അര്‍ത്തുങ്കല്‍ ബീച്ചില്‍ ജോണ്ടി റോഡ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട്! മണലില്‍ ക്രിക്കറ്റ് കളിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം (വിഡിയോ)

ഒരാഴ്ച കുടുംബത്തോടൊപ്പം ഹൗസ് ബോട്ടില്‍ താമസം, ചരിത്ര സ്മാരകങ്ങളില്‍ സന്ദര്‍ശനം
Jonty Rhodes sets Arthunkal Beach ablaze
Jonty Rhodes
Updated on
1 min read

ആലപ്പുഴ: ക്രിക്കറ്റ് ക്രീസായാലും ബീച്ചില്‍ മണല്‍ നിറഞ്ഞ പ്രതലമായാലും ശരി ഇതിഹാസങ്ങള്‍ക്ക് എല്ലാം ഒരുപോലെയാണ്. അവര്‍ സിക്‌സും ഫോറും അനായാസം തൂക്കും. ആലപ്പുഴ ആര്‍ത്തുങ്കല്‍ ബീച്ചില്‍ ക്രിക്കറ്റ് കളിക്കാനിറങ്ങി സിക്‌സും ഫോറും അനായാസം തൂക്കുന്ന ആളെ കണ്ട് പലരും ഞെട്ടി. കളിക്കാനിറങ്ങിയത് മറ്റാരുമല്ല. ലോക ക്രിക്കറ്റില്‍ ഫീല്‍ഡിങ് സമവാക്യങ്ങള്‍ മാറ്റിയെഴുതിയ സാക്ഷാല്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്.

100 ഏകദിന ക്യാച്ചുകള്‍ തികച്ച ആദ്യ ദക്ഷിണാഫ്രിക്കന്‍ താരം, ഫീല്‍ഡിങിലൂടെ കളി തിരിക്കാമെന്നു ലോകത്തെ ബോധ്യപ്പെടുത്തിയ അപൂര്‍വ പ്രതിഭ. വിശേഷങ്ങള്‍ ഏറെയുള്ള അദ്ദേഹം പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമാണ് ബീച്ചിലെ മണലില്‍ ക്രിക്കറ്റ് കളിച്ചത്. ഒരു യാത്രക്കിടെയാണ് ബീച്ചില്‍ പ്രാദേശിക താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചത്. കുറച്ചു നേരം അവരുടെ കളി കണ്ട ശേഷമാണ് അദ്ദേഹവും കളിക്കാനിറങ്ങിയത്.

Jonty Rhodes sets Arthunkal Beach ablaze
ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2025: കപ്പില്‍ മുത്തമിട്ട് അഴീക്കോടന്‍ അച്ചാംതുരുത്തി-വിഡിയോ

കുടുംബത്തിനൊപ്പം ഒരു അവധി ആഘോഷിക്കാനായാണ് ജോണ്ടി റോഡ്‌സ് ആലപ്പുഴയില്‍ സന്ദര്‍ശനത്തിനെത്തിയത്. സെപ്റ്റംബര്‍ 27നു മാരാരിയിലാണ് അദ്ദേഹം വന്നിറങ്ങിയത്. ഒരാഴ്ചക്കാലം ആലപ്പുഴയില്‍ നിന്നാണ് അദ്ദേഹം മടങ്ങിയത്. കുടുംബം ഒരാഴ്ച താമസിച്ചത് ഹൗസ് ബോട്ടിലായിരുന്നു. ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

കായല്‍ സഞ്ചാരം നടത്തി പ്രകൃതി സൗന്ദര്യം ആസ്വദിച്ച ജോണ്ടി റോഡ്‌സ് ആലപ്പുഴയിലെ ചരിത്ര സ്മാരകമായ ലൈറ്റ് ഹൗസ്, കൃഷ്ണപുരം കൊട്ടാരം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം അടക്കമുള്ളയിടങ്ങളിലും കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തി. അതിനു ശേഷം അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുകയും ചെയ്തു.

Jonty Rhodes sets Arthunkal Beach ablaze
രാഹുലിന് അര്‍ധ സെഞ്ച്വറി; അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ ലീഡിലേക്ക്
Summary

Jonty Rhodes went on backwater cruises, visited the historic Alappuzha Lighthouse and Krishnapuram Palace, along with famous temples like the Ambalapuzha Sree Krishna Temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com