വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

'നന്നായി കളിച്ചു'- വിലപിടിപ്പുള്ള ആഡംബര വാച്ച് കൈയിൽ കെട്ടി; ബ്രസീൽ താരത്തിന് ആരാധകന്റെ അപ്രതീക്ഷിത സമ്മാനം! (വീഡിയോ)

അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് പോരാട്ടത്തിലെ മത്സര ശേഷമാണ് അപ്രതീക്ഷിത സമ്മാനവുമായി ആരാധകൻ കാത്തു നിന്നത്
Published on

റിയാദ്: സൗദി പ്രൊ ലീ​ഗിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീൽ താരം ഫാബിഞ്ഞോയ്ക്ക് ആരാധകൻ സമ്മാനിച്ചത് വിലപിടിപ്പുള്ള വാച്ച്. മുൻ ലിവർപൂൾ താരവും അൽ ഇത്തിഹാദിനായി മധ്യനിര നിയന്ത്രിക്കുകയും ചെയ്യുന്ന ഫാബിഞ്ഞോ കഴിഞ്ഞ ദിവസം അൽ റയീദ് ക്ലബിനെതിരെയാണ് മിന്നും പ്രകടനം പുറത്തെടുത്തത്. പിന്നാലെയാണ് ആരാധകൻ റോളക്സിന്റെ ആഡംബര വാച്ച് സമ്മാനമായി നൽകിയത്. 

അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് പോരാട്ടത്തിലെ മത്സര ശേഷമാണ് അപ്രതീക്ഷിത സമ്മാനവുമായി ആരാധകൻ കാത്തു നിന്നത്. താരങ്ങൾ മത്സര ശേഷം പുറത്തേക്ക് പോകുന്നതിനിടെ കാത്തു നിന്ന ആരാധകൻ ഫാബിഞ്ഞോയെ അടുത്തുവിളിച്ച് കൈയിൽ വാച്ച് കെട്ടികൊടുക്കുകയായിരുന്നു. ആദ്യം താരത്തിനു മനസിലായില്ലെങ്കിലും വാച്ചിലേക്ക് നോക്കിയപ്പോൾ അതിന്റെ ബ്രാൻഡ് ഏതാണെന്നു ഫാബിഞ്ഞോ ശ്രദ്ധിച്ചത്. താരം ഒന്നു അമ്പരക്കുകയും ചെയ്തു. 

അതിനിടെ വാച്ച് താരത്തിന്റെ കൈയിൽ നിന്നു താഴെ വീഴുന്നുണ്ട്. പിന്നാലെ അതെടുത്ത് താരം ആരാധകനു ഹസ്തദാനം ചെയ്തു മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തു വന്നു. 

അൽ റയീദ് ക്ലബിനെതിരായ പോരാട്ടത്തിൽ മറുപടിയില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് അൽ ഇത്തിഹാദ് വിജയം പിടിച്ചത്. കരിം ബെൻസിമ, എൻ​ഗോളോ കാണ്ടെ എന്നിവരും ഫാബിഞ്ഞോയ്ക്കൊപ്പം ഈ സീസണിൽ അൽ ഇത്തിഹാദിൽ ചേർന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com