ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും അജിത്തിന്റെ പുതിയ വാലമയുടെ അലയൊലി. അതാവട്ടെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലിയോടാണ് ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നത്.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മൊയിന്‍ അലി ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യുമ്പോഴാണ് സംഭവം. അലി ഭായി എന്ന് വിളിച്ച് മൊയിന്‍ അലിയുടെ ശ്രദ്ധ പിടിക്കുന്ന ആരാധകര്‍ പക്ഷേ വാലമയുടെ അപ്‌ഡേഷന്‍ ആണ് ചോദിക്കുന്നത്.
കാര്യം മനസിലാവാതെ മൊയിന്‍ അലി ചിരിയോടെ കളിയിലേക്ക് ശ്രദ്ധ തിരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വാലമയ് അപ്‌ഡേറ്റ് തേടി പ്ലക്കാര്‍ഡുകളും സ്റ്റേഡിയത്തില്‍ ആരാധകര്‍ ഉയര്‍ത്തിയിരുന്നു.
കളിയിലേക്ക് വരുമ്പോള്‍ 329 റണ്‍സിനാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത്. 13 ഓവറിലേക്ക് ഇംഗ്ലണ്ട് ബാറ്റിങ് എത്തിയപ്പോള്‍ തന്നെ 31-3 എന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കുയാണ് ഇംഗ്ലണ്ട്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ബേണ്‍സിനെ ഇഷാന്ത് ശര്‍മ മടക്കിയപ്പോള്‍, അശ്വിന്‍ സിബ്ലിയെ കൂടാരം കയറ്റി. പിന്നാലെ റൂട്ടിനെ മടക്കി ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് അക്‌സര്‍ പട്ടേല്‍ സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates