'പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും'; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ്

സ്കൂളിൽ സ്ഥിരമായി പോയിരുന്ന സമയത്ത് എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിൽ കൂടുതലായി മാർക്ക് നേടാറുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.
Vaibhav Suryavanshi
Father Explains Why Vaibhav Suryavanshi Missed Class 10 ExamsFILE
Updated on
1 min read

നാഗ്പൂർ: ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതാൻ തയ്യാറാകാഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സഞ്ജീവ്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിനായി (IPL) രാജസ്ഥാൻ റോയൽസിന്റെ പ്രീസീസൺ ക്യാമ്പിൽ നാഗ്പൂരിൽ പരിശീലനം നടത്തുകയാണ് 14 കാരനായ താരം. അതുകൊണ്ടാണ് പരീക്ഷ എഴുതാത്തത് എന്നും പിതാവ് പറഞ്ഞു.

Vaibhav Suryavanshi
നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു

“എന്റെ മകൻ ഇപ്പോൾ നാഗ്പൂരിൽ രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം പരിശീലനത്തിലാണ്. ഈ വർഷം പരീക്ഷയെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ഒടുവിൽ ഇത്തവണ പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ചു. എന്നാൽ അടുത്ത വർഷം പരീക്ഷ എഴുതും'' സഞ്ജീവ് പറഞ്ഞു. പരീക്ഷ എഴുതാനുള്ള ശ്രമം നടത്തിയാൽ മകന് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Vaibhav Suryavanshi
ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക്

“വൈഭവ് പരീക്ഷ എഴുതിയിരുന്നെങ്കിൽ കളിയിൽ മുഴുവൻ ശ്രദ്ധ നൽകാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ അവന്റെ മുഴുവൻ ശ്രദ്ധയും ക്രിക്കറ്റിലാണ് '' സഞ്ജീവ് വ്യക്തമാക്കി. പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥിയാണ് വൈഭവ്. സ്കൂളിൽ സ്ഥിരമായി പോയിരുന്ന സമയത്ത് എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിൽ കൂടുതലായി മാർക്ക് നേടാറുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.

Summary

Father Explains Why Vaibhav Suryavanshi Missed Class 10 Exams.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com