

കലിഫോര്‍ണിയ: 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ ഓസ്ട്രിയയ്ക്ക് വിജയത്തുടക്കം. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ കന്നി ലോകകപ്പിനിറങ്ങിയ ജോര്‍ദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഓസ്ട്രിയ പരാജയപ്പെടുത്തിയത്. ഓസ്ട്രിയയ്ക്കായി റൊമാനോ ഷ്മിഡ്, മാര്‍ക്കോ അര്‍ണൗട്ടോവിക് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം ജോര്‍ദാന്‍ ഡിഫന്‍ഡറുടെ വക സെല്‍ഫ് ഗോളായി.
മത്സരം ആരംഭിച്ച് 21-ാം മിനിറ്റില്‍ തന്നെ ഓസ്ട്രിയ ലീഡ് എടുത്തിരുന്നു. ബോക്‌സിന് പുറത്തുനിന്നുള്ള റൊമാനോ ഷ്മിഡിന്റെ ലോങ് റേഞ്ച് ഷോട്ടാണ് ജോര്‍ദാന്റെ വലകുലുക്കിയത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ (50ാം മിനിറ്റ്) കൗണ്ടര്‍ അറ്റാക്കിലൂടെ അലി ഓള്‍വാന്‍ ജോര്‍ദാന് സമനില ഗോള്‍ സമ്മാനിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ജോര്‍ദാന്റെ ആദ്യ ഗോളാണിത്.
76ാം മിനിറ്റില്‍ കോര്‍ണര്‍ കിക്ക് പ്രതിരോധിക്കുന്നതിനിടെ ജോര്‍ദാന്‍ താരം യാസന്‍ അല്‍ അറബിന്റെ തലയില്‍ തട്ടി പന്ത് സ്വന്തം വലയിലെത്തി. ഓസ്ട്രിയക്ക് വേണ്ടി ജോര്‍ദാന്റെ സെല്‍ഫ് ഗോള്‍. ഇന്‍ജുറി ടൈമിന്റെ അവസാനം ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു ഓസ്ട്രിയയുടെ മൂന്നാം ഗോള്‍. മാര്‍ക്കോ അര്‍ണൗട്ടോവികാണ് ഓസ്ട്രിയ്ക്കായി മൂന്നാം ഗോള്‍ സമ്മാനിച്ചത്. ജയത്തോടെ ഗ്രൂപ്പ് ജെ-യില്‍ അര്‍ജന്റീനയ്‌ക്കൊപ്പം മൂന്ന് പോയിന്റോടെ ഓസ്ട്രിയയും മുന്നിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates