

കളി തീരാന്‍ അഞ്ച് മിനിറ്റ് മാത്രം അവശേഷിക്കെ രണ്ടുഗോള്‍ അടിച്ച് സമനില തിരിച്ചുപിടിച്ച് സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍. 86, 89 മിനിറ്റുകളിലായിരുന്നു ബെല്‍ജിയത്തിന്റെ മറുപടി ഗോളുകള്‍. നിശ്ചിത സമയത്ത് തുല്യത പാലിച്ചതോടെ എക്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തില്‍ അവസാന നിമിഷം യൂറി ടീലെമാന്‍സിന്റെ പെനാല്‍റ്റിയില്‍ ബെല്‍ജിയം വിജയം ഉറപ്പിക്കുകയായിരുന്നു.
24 ാം മിനിറ്റിലായിരുന്നു ബെല്‍ജിയത്തിന്റെ ആദ്യഗോള്‍ പിറന്നത്. ബോക്‌സിനു പുറത്ത് സെനഗല്‍ താരങ്ങള്‍ കൈമാറിയ പാസുകള്‍ക്കു ശേഷം ഗോള്‍മുഖത്തേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസ് ഉയര്‍ന്നുചാടി ലക്ഷ്യത്തിലേക്കുള്ള ഇസ്മായില സാറിന്റ ഹെഡര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചെങ്കിലും റീബൗണ്ടില്‍ ലഭിച്ച പന്ത് ഹബിബ് ദിയാര വലയിലെത്തിക്കുകയായിരുന്നു. 51 ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. ബല്‍ജിയം പ്രതിരോധനിരക്ക് മുകളിലൂടെ മൂസ നിയാഖത്ത് നല്‍കിയ കൃത്യമായ ലോഫ്റ്റഡ് പാസ്, പ്രതിരോധനിരയെ മറികടന്ന് ഓടിയെത്തി നെഞ്ചില്‍ സ്വീകരിച്ച ഇസ്മായില സാര്‍, ബോക്‌സിന്റെ നടുവില്‍ നിന്ന് തൊടുത്ത വലംകാല്‍ ഷോട്ട് ബല്‍ജിയം ഗോള്‍ കീപ്പര്‍ തിബോ കോര്‍ത്തുവായെ മറികടന്ന് വല തുളച്ചു.
രണ്ടുഗോള്‍ വീണതോടെ ബെല്‍ജിയം കടുത്ത പ്രതിസന്ധിയിലായി. യൂറി ടെയില്‍സ്മാനും ലുക്കാക്കുവും ഗോളിനടുത്തെത്തി. പക്ഷേ സെനഗല്‍ പ്രതിരോധത്തെ മറികടക്കാനായില്ല. മത്സരം സെനഗല്‍ വിജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ബെല്‍ജിയത്തിന്റെ മറുപടിയെത്തി.86-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കു വലകുലുക്കി. അതോടെ ബെല്‍ജിയം ക്യാംപ് ആവേശത്തിലായി. സ്‌കോര്‍ 1-2. പിന്നാലെ മിനിറ്റുകള്‍ക്കകം സമനിലഗോളും വന്നു യൂറി ടീലിസ്മാന്‍ ഹെഡറിലൂടെയായിരുന്നു രണ്ടാംഗോള്‍. പിന്നാലെ മത്സരം എക്‌സ്ട്രാടൈമിലേക്ക്.
എക്‌സ്ട്രാടൈമിന്റെ അവസാനം വരെ വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ 120-ാം മിനിറ്റില്‍ കളി മാറി. ബെല്‍ജിയം മുന്നേറ്റം തടയുന്നതിനിടെ ബോക്‌സില്‍ വെച്ച് ലമീന്‍ കമാറ ടീലെമാന്‍സനെ ഫൗള്‍ ചെയ്തു. വാര്‍ പരിശോധനയ്ക്ക് ശേഷം പെനാല്‍റ്റി വിധിച്ചു, ടീലെമാന്‍സന്‍ തന്നെ ലക്ഷ്യത്തിലെത്തിച്ചതോടെ സെനഗല്‍. ഫൈനല്‍ വിസിലിന് പിന്നാലെ ബെല്‍ജിയം പ്രീ-ക്വാര്‍ട്ടറിലേക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates