ആദ്യ ടി20 ഇന്ന്, അരങ്ങേറ്റത്തിന് വരുണ്‍ ചക്രവര്‍ത്തി; വിക്കറ്റ് കീപ്പര്‍ സഞ്ജുവോ ഇഷാന്‍ കിഷനോ? 

ഏകദിന പരമ്പരക്ക് പിന്നാലെ ടി20യിലും ജയം ലക്ഷ്യമിട്ട് ധവാനും കൂട്ടരും ശ്രീലങ്കക്കെതിരെ ഇന്ന് ഇറങ്ങും
സഞ്ജു സാംസണ്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
സഞ്ജു സാംസണ്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
Updated on: 
1 min read

കൊളംബോ: ഏകദിന പരമ്പരക്ക് പിന്നാലെ ടി20യിലും ജയം ലക്ഷ്യമിട്ട് ധവാനും കൂട്ടരും ശ്രീലങ്കക്കെതിരെ ഇന്ന് ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മൂന്ന് ടി20യുടെ പരമ്പരയിലെ ആദ്യ മത്സരം. 

ഏകദിന മത്സരങ്ങള്‍ നടന്ന കൊളംബോയിലെ പ്രമദാസ സ്റ്റേഡിയത്തില്‍ തന്നെയാണ് ടി20 മത്സരങ്ങളും. ഇന്ത്യക്ക് വേണ്ടി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ടി20യില്‍ ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തക്ക് വേണ്ടി മികവ് കാണിച്ചത് മുതല്‍ താരത്തെ ഇന്ത്യന്‍ ടീമിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതില്‍ സെലക്ടര്‍മാര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 

ഓഫ് സ്പിന്‍, ലെഗ് സ്പിന്‍, കാരം ബോള്‍ സമ്മിശ്രമായി വരുന്ന വരുണ്‍ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ സര്‍പ്രൈസ് ആയുധമായി ഉപയോഗിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന് മുന്‍പും ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് എത്തിയെങ്കിലും പരിക്കും ഫിറ്റ്‌നസിലെ വീഴ്ചയും തിരിച്ചടിയായി. 

ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തിയെങ്കില്‍ അവസാന രണ്ട് ഏകദിനത്തിലും ശ്രീലങ്ക ശക്തമായി തിരിച്ചു വന്നിരുന്നു. ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ തന്നെ പ്ലേയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത. സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആദ്യ ടി20ക്ക് ശേഷം ഇവര്‍ ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com