സ്വര്‍ണത്തിന് പിന്നാലെ വെങ്കലവും; പാരാലിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അവനി

100 മീറ്റര്‍ എയര്‍ റൈഫിളില്‍ 19കാരിയായ അവനി ടോക്യോയില്‍ സ്വര്‍ണം നേടിയിരുന്നു
അവനി ലേഖര്‍/ഫോട്ടോ:ട്വിറ്റര്‍
അവനി ലേഖര്‍/ഫോട്ടോ:ട്വിറ്റര്‍
Updated on
1 min read

ടോക്യോ: പാരാലിംപിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്എച്ച് 1 വിഭാഗത്തില്‍ അവനി ലേഖറാണ് വെങ്കലം നേടിയത്. ടോക്യോയിലെ അവനിയുടെ രണ്ടാമത്തെ മെഡലാണ് ഇത്.

ടോക്യോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ 12ാം മെഡലാണ് ഇത്. ഇതോടെ പോയിന്റ് പട്ടികയില്‍ 36ാം സ്ഥാനത്തേക്ക് ഇന്ത്യ എത്തി. 100 മീറ്റര്‍ എയര്‍ റൈഫിളില്‍ 19കാരിയായ അവനി ടോക്യോയില്‍ സ്വര്‍ണം നേടിയിരുന്നു. രണ്ട് പാരാലിംപിക്‌സ് സ്വര്‍ണം നേടുന്ന ആദ്യ വനിതാ എന്ന നേട്ടവും ഇവിടെ അവനി സ്വന്തമാക്കി. 

445.9 എന്ന സ്‌കോര്‍ കണ്ടെത്തിയതോടെയാണ് വെങ്കലം നേടാനായത്. ഇന്ന് ഇന്ത്യ ടോക്യോയില്‍ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്. പുരുഷന്മാരുടെ ഹൈജമ്പില്‍ പ്രവീണ്‍ കുമാര്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com