ഫിഫ റാങ്കിങ്; ഇന്ത്യന്‍ പുരുഷ ടീം 105ാം സ്ഥാനത്ത് തന്നെ; വനിതാ ടീമിന് നഷ്ടം

ഫിഫ റാങ്കിങ്; ഇന്ത്യന്‍ പുരുഷ ടീം 105ാം സ്ഥാനത്ത് തന്നെ; വനിതാ ടീമിന് നഷ്ടം
സുനിൽ ഛേത്രി/ഫയൽ ചിത്രം
സുനിൽ ഛേത്രി/ഫയൽ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ സ്ഥാനം നിലനിര്‍ത്തി. നിലവില്‍ 105ാം റാങ്കിലാണ് ഇന്ത്യ. പുതിയ പട്ടികയിലും സ്ഥാനത്തില്‍ മാറ്റമില്ല. 

അതേസമയം വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് നഷ്ടം സംഭവിച്ചു. ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യന്‍ വനിതാ ടീം 57ാം റാങ്കിലേക്ക് വീണു. നാല് സ്ഥാനങ്ങളാണ് ടീമിന് നഷ്ടമായത്. 

റാങ്കിങ് കണക്കാക്കുന്ന സമയത്ത് ഒരു മത്സരം മാത്രമാണ് അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയത്. ഉക്രൈന്‍- ബഹ്‌റിന്‍ സൗഹൃദ മത്സരമാണ് നടന്നത്. പോരാട്ടം 1-1ന് സമനിലയില്‍ അവസാനിച്ചു. അതിനാല്‍ തന്നെ പുരുഷ ടീമുകളുടെ റാങ്കിങില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെന്ന് ഫിഫ വ്യക്തമാക്കി. പട്ടികയില്‍ ഏക മാറ്റം വന്ന ടീം ബഹ്‌റിനാണ്. അവര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 98ലേക്ക് കയറി. 

റാങ്കിങില്‍ ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്ത് നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സും മൂന്നാം സ്ഥാനത്ത് മുന്‍ ലോക ചാമ്പ്യന്‍മാരായ ബ്രസീലും നില്‍ക്കുന്നു. നാലാം സ്ഥാനത്ത് ഇംഗ്ലണ്ടും അഞ്ചാം സ്ഥാനത്ത് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലുമാണ് ഉള്ളത്. 

വനിതാ വിഭാഗത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ജര്‍മനി, ഹോളണ്ട്, ഫ്രാന്‍സ്, സ്വീഡന്‍ ടീമുകളാണ് ആദ്യ അഞ്ചില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com