അവസാനത്തെ കളിയ്ക്ക് മുൻപ് അവരെ കാണണം- മാറഡോണ

ക്രൊയേഷ്യയ്ക്കെതിരായ ദയനീയ തോൽവിയിൽ അർജന്റീന ഫുട്ബോൾ ടീമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഇതിഹാസതാരം ദ്യേഗോ മാറഡോണ സ്വരം മയപ്പെടുത്തുന്നു.
അവസാനത്തെ കളിയ്ക്ക് മുൻപ് അവരെ കാണണം- മാറഡോണ
Updated on
1 min read

മോസ്കോ: ക്രൊയേഷ്യയ്ക്കെതിരായ ദയനീയ തോൽവിയിൽ അർജന്റീന ഫുട്ബോൾ ടീമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഇതിഹാസതാരം ദ്യേഗോ മാറഡോണ സ്വരം മയപ്പെടുത്തുന്നു.നൈജീരിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനുമുമ്പ് അർജന്റീന കളിക്കാരുമായി സംസാരിക്കണമെന്ന് മാറഡോണ ആ​ഗ്രഹം പ്രകടിപ്പിച്ചു.1986ൽ ലോകകപ്പ് നേടിയ ടീം അംഗങ്ങൾക്കൊപ്പം കളിക്കാരെ കാണാനാണ് മാറഡോണയുടെ ആഗ്രഹം. ക്രൊയേഷ്യക്കെതിരായ ദയനീയ തോൽവിക്കുശേഷം അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനെതിരെ രൂക്ഷവിമർശമാണ് മാറഡോണ നടത്തിയത്. ഇതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്തി മാറഡോണ രം​ഗത്തുവന്നത്.

"ഞങ്ങൾക്ക് ഞങ്ങളുടെ അഭിമാനം സംരക്ഷിക്കണം. ഞാൻ വളരെ അസ്വസ്ഥനാണ്. അർജന്റീനയുടെ ജഴ്സിയണിഞ്ഞവരെ ക്രൊയേഷ്യയെപ്പോലുള്ള ഒരു ടീം ചവിട്ടിമെതിക്കുന്നത് കണ്ടിരിക്കാനാകില്ല. ജർമനിയോടോ ബ്രസീലിനോടോ സ്പെയ്നിനോടോ അല്ലെങ്കിൽ നെതർലൻഡ്സിനോടോ അല്ല ഈ തോൽവി. ഈ അവസ്ഥയ്ക്ക് ഉത്തരവാദി അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയാണ്''‐  ഈ നിലയിലായിരുന്നു മാറഡോണയുടെ വിമർശനം.

പരിശീലകൻ ഹോർജെ സാമ്പവോളിയോടും സംസാരിക്കണമെന്ന് മാറഡോണ ആവശ്യപ്പെട്ടു. ഈ രീതിയിലാണ് ടീം കളിക്കുന്നതെങ്കിൽ സാമ്പവോളിക്ക് അർജന്റീനയിലേക്ക് തിരിച്ചുവരാനാകില്ലെന്ന് നേരത്തെ മാറഡോണ പറഞ്ഞിരുന്നു.​

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com