കോഹ് ലി ഭാവി പ്രവചിക്കുമോ? എല്ലാവരും കൈവിട്ട ടീമിന് ഒപ്പം നിന്നത് ഇന്ത്യന്‍ നായകന്‍

ഇംഗ്ലണ്ടിന്റെ വിജയത്തിന് ശേഷം വിരാട് കോഹ് ലിക്ക് ഭാവി പ്രവചിക്കുവാനുള്ള കഴിവുണ്ടോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്
കോഹ് ലി ഭാവി പ്രവചിക്കുമോ? എല്ലാവരും കൈവിട്ട ടീമിന് ഒപ്പം നിന്നത് ഇന്ത്യന്‍ നായകന്‍
Updated on
1 min read

ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്ന കളിയാക്കലുകള്‍ കേട്ടായിരുന്നു ഇംഗ്ലണ്ട് ടീം റഷ്യയിലേക്കെത്തിയത്. നായകന്റെ കരുത്തില്‍ ടുണീഷ്യയെ തകര്‍ത്ത് ഇംഗ്ലണ്ടാവട്ടെ തുടക്കം മോശമാക്കിയതേയില്ല. ഇംഗ്ലണ്ടിന്റെ വിജയത്തിന് ശേഷം വിരാട് കോഹ് ലിക്ക് ഭാവി പ്രവചിക്കുവാനുള്ള കഴിവുണ്ടോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. 

ആദ്യ മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പ് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നിന് കോഹ് ലി നല്‍കിയ ആശംസയാണ് ആരാധകരില്‍ ഇത്തരമൊരു ചിന്ത കൊണ്ടുവന്നത്. ലോക കപ്പില്‍ ആരും വലിയ പ്രതീക്ഷ വയ്ക്കാതിരുന്ന ടീമിന് വിജയകരമായ ലോക കപ്പ് ക്യാംപെയിന്‍ ആശംസിക്കുകയായിരുന്നു കോഹ് ലി. 

ലോക കപ്പിലെ ചില റെക്കോര്‍ഡുകളുമിട്ടായിരുന്നു ഇംഗ്ലണ്ട് ജയിച്ചു കയറിയത്. ലോക കപ്പ് മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്ന ഇംഗ്ലീഷ് താരമെന്ന റെക്കോര്‍ഡും കെയിന്‍ സ്വന്തമാക്കിയിരുന്നു. കളി തുടങ്ങി പത്താം മിനിറ്റിലായിരുന്നു കെയിന്‍ വല കുലുക്കിയത്. 2006ന് ശേഷം ഇത് ആദ്യമായിട്ടുമാണ് ഇംഗ്ലണ്ട് പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയിച്ചു കയറുന്നതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com