ചുവപ്പു കാര്‍ഡ് വാങ്ങി രാജ്യത്തെ നാണം കെടുത്തി, കൊളംബിയന്‍ താരത്തെ വധിക്കാന്‍ ആരാധകരുടെ ആഹ്വാനം

ചുവപ്പു കാര്‍ഡ് വാങ്ങി രാജ്യത്തെ നാണം കെടുത്തി, കൊളംബിയന്‍ താരത്തെ വധിക്കാന്‍ ആരാധകരുടെ ആഹ്വാനം
Updated on
1 min read

റഷ്യന്‍ ലോക കപ്പിലെ ആദ്യ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തേക്ക് പോകേണ്ടി വന്ന കാര്‍ലോസ് സാഞ്ചസിന് ആരാധകരില്‍ നിന്നും വധഭീഷണി. രാജ്യത്തെ ലോകത്തിന് മുന്നില്‍ അപമാനിച്ചു എന്ന കാരണം പറഞ്ഞാണ് കൊളംബിയന്‍ താരത്തെ വധിക്കാന്‍ ആരാധകര്‍ ആഹ്വാനം ചെയ്തത്. 

ജപ്പാനെതിരായ മത്സരത്തിലായിരുന്നു ഹാന്‍ഡ്‌ബോളിന്റെ പേരില്‍ സാഞ്ചസിന്റെ റെഡ് കാര്‍ഡ് കണ്ട് പുറത്തേക്ക് പോകേണ്ടി വന്നത്. ഇതില്‍ ലഭിച്ച പെനാല്‍റ്റിയുടെ ബലത്തിലായിരുന്നു ജപ്പാന്‍ കൊളംബിയയെ അട്ടിമറിച്ചത്. 

സെനഗലിനും പോളണ്ടിനുമെതിരായ മത്സരം ഇനി കളിക്കാനുണ്ടെങ്കിലും ജപ്പാനോട് തോറ്റതിന്റെ കലിപ്പ് താരങ്ങള്‍ക്കെതിരെ പുറത്തെടുക്കുകയാണ് ആരാധകര്‍. കാര്‍ലോസിനെതിരായ വധ ഭീഷണിയില്‍ കൊളംബിയന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സെല്‍ഫ് ഗോളിന്റെ പേരില്‍ ആന്ദ്ര ഇസ്‌കോബറിനെ വധിച്ചിട്ടുണ്ടെങ്കില്‍ കാര്‍ലോസ് സാഞ്ചസും കൊല്ലപ്പെടണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കൊലവിളി നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com