

ലോകകപ്പില്‍ ഇതുവരെയുളള ബ്രസീലിന്റെ പ്രകടനം എങ്ങനെ എന്ന ചോദ്യത്തിന് എല്ലാവരും പറയുന്ന ഉത്തരങ്ങള്‍ ഇതായിരിക്കും. 'ഓരോ കളി കഴിയുന്തോറുംബ്രസീല്‍ മെച്ചപ്പെട്ടുവരുന്നു. പ്രതീക്ഷിച്ച പോലെ നെയ്മറിന്റെ തോളിലേറി ബ്രസീല്‍ കുതിക്കുന്നു.' പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം ഫുട്‌ബോള്‍ ലോകത്ത് നെയ്മര്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് എന്ന് പറഞ്ഞാലും തെറ്റില്ല.
മെക്‌സിക്കോക്കെതിരെ നെയ്മര്‍ കളം നിറഞ്ഞു കളിക്കുന്നതാണ് കണ്ടത്. ഒരേ സമയം അദ്ദേഹത്തെ ആരാധകര്‍ പൊക്കി പറയുമ്പോഴും കളിക്കളത്തിലെ വീഴ്ചകളും ഫുട്‌ബോള്‍ ലോകം മറക്കുന്നില്ല. അദ്ദേഹത്തിന്റെ വീഴ്ചകള്‍ കേവലം അഭിനയം മാത്രമാണ് എന്ന് പറഞ്ഞു കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ഈ ട്രോളുകള്‍ എല്ലാ ചേര്‍ത്ത് പുറത്തുവന്ന വീഡിയോയും വൈറലായിരിക്കുകയാണ്. ഫുട്‌ബോള്‍ കളത്തിന് പുറമേ റോഡിലും, മഞ്ഞുപാളികള്‍ക്കിടയിലും , ഗോള്‍ഫ് മൈതാനത്തും നെയ്മര്‍ ഉരുണ്ടു നീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates