3781
3781

വിരസം, ഗോള്‍രഹിത സമനില; ഒന്നാമന്‍ ഫ്രാന്‍സ്; ഡെന്‍മാര്‍കിന് രണ്ടാം സ്ഥാനം

വിരസം, ഗോള്‍രഹിത സമനില;  ഒന്നാമന്‍ ഫ്രാന്‍സ്; ഡെന്‍മാര്‍കിന് രണ്ടാം സ്ഥാനം
Published on

മോസ്‌ക്കോ: ഗ്രൂപ്പ് സിയിലെ ഒന്ന് രണ്ട് സ്ഥാനക്കാരെ നിര്‍ണയിക്കുന്ന അവസാന പോരാട്ടത്തില്‍ ഒരു  ഗോള്‍ പോലും അടിക്കാതെ ഫ്രാന്‍സും ഡെന്‍മാര്‍ക്കും തുല്ല്യതയില്‍ പിരിഞ്ഞു. ഒഒരു ടീമും ഗോള്‍ വല ചലിപ്പിക്കാതെ പൂര്‍ത്തിയാകുന്ന ഈ ലോകകപ്പിലെ ആദ്യ മത്സരമായും ഫ്രാന്‍സ് ഡെന്‍മാര്‍ക് പോരാട്ടം മാറി. 
മൂന്ന്  മത്സരങ്ങളില്‍ രണ്ട്  ജയവും ഒരു  സമനിലയുമായി ഏഴ് പോയിന്റുമായി ഫ്രാന്‍സ് ഒന്നാം സ്ഥാനക്കാരും മൂന്നില്‍ ഒരു ജയവും രണ്ട് സമനിലകളുമായി അഞ്ച് പോയിന്റോടെ ഡെന്‍മാര്‍ക് രണ്ടാം സ്ഥാനക്കാരായും പ്രീ  ക്വാര്‍ട്ടറിലേക്ക് കടന്നു.
നേരത്തെ തന്നെ നോക്കൗട്ട് റൗണ്ടിലേക്ക്  യോഗ്യത നേടിയ ഫ്രാന്‍സ് പ്രമുഖര്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് ഇറങ്ങിയത്. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ്, ഉംറ്റിറ്റി, പോഗ്ബ, എംബാപ്പെ തുടങ്ങിയവരൊന്നും ഇന്ന് ഫ്രാന്‍സ് ആദ്യ നിരയില്‍ ഇല്ല. ഒലിവര്‍ ജിറൂദിനേയും അന്റോയിന്‍ ഗ്രിസ്മാനേയും ആദ്യ ഇലവനില്‍ തന്നെ ദെഷാംപ്‌സ് കളത്തിലിറക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com