സൗദി ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു; വിനയായത് സാങ്കേതിക തകരാര്‍

ലോക കപ്പിലെ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന് വേണ്ടി റൊസ്‌തോവൊണിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം
സൗദി ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു; വിനയായത് സാങ്കേതിക തകരാര്‍
Updated on
1 min read

സൗദിയുടെ ലോക കപ്പ് സംഘം സഞ്ചരിച്ച വിമാനത്തിന്റെ എഞ്ചിന് തീപിടിച്ച് അപകടം. റൊസ്‌തോവൊണിലേക്ക് വരുമ്പോഴായിരുന്നു അപകടം. തീ പിടുത്തം ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. 

എന്നാല്‍ ആശങ്ക വേണ്ടെന്ന് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. കളിക്കാരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോക കപ്പിലെ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന് വേണ്ടി റൊസ്‌തോവൊണിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം. 

വിമാനത്തില്‍ പക്ഷി ഇടിച്ചതാണ് അപകട കാരണം എന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം.  എന്നാല്‍ എഞ്ചിനിലെ സാങ്കേതിക തകരാണാണ് തീപിടുത്തത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്. 
വിമാനത്തിന് തീപിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും പടരുന്നുണ്ട്. ഫിഫയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം വന്നിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com