ലോകകപ്പ് ജേതാവ്, ബിഗ് ബാഷിലെ ശ്രദ്ധേയന്‍; ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ വിരമിച്ചു

2021ല്‍ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗം
Kane Richardson retires
Kane Richardsonx
Updated on
1 min read

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 2021ല്‍ ടി20 ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തില്‍ വന്‍ സ്വാധീനം ചെലുത്തിയ ബൗളര്‍മാരില്‍ ഒരാളുമാണ് കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍.

ബിഗ് ബാഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളില്‍ അഞ്ചാം സ്ഥാനത്ത് കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ ഉണ്ട്. 15 സീസണുകളിലായി 142 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്, മെല്‍ബണ്‍ റെനഗേഡ്‌സ്, സിഡ്‌നി സിക്‌സേഴ്‌സ് ടീമുകള്‍ക്കായി കളിച്ചു. ഈ സീസണില്‍ താരത്തിനു രണ്ട് കളികള്‍ മാത്രമാണ് സിഡ്‌നി സിക്‌സേഴ്‌സിനായി കളിക്കാന്‍ സാധിച്ചത്. ബിഗ് ബാഷ് ലീഗ് അവസാനിച്ചതിനു പിന്നാലെയാണ് 34കാരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2018-19 സീസണില്‍ ബിഗ് ബാഷ് കിരീടം നേടിയ മെല്‍ബണ്‍ റെനഗേഡ്‌സ് ടീം അംഗമാണ് കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍. ഫ്രാഞ്ചൈസിയുടെ മികച്ച ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ്. ടീമിനായി 80 ലീഗ് മത്സരങ്ങളില്‍ നിന്നു 104 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.

Kane Richardson retires
ജീവിതത്തിന്റെ ട്രാക്കില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്; ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യ നിലയില്‍ പുരോഗതി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കായി 25 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളും താരം കളിച്ചു. 2021ല്‍ ടി20 ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീം അംഗമായിരുന്ന കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ 2019ലെ ഏകദിന ലോകകപ്പ് ടീമിലും അംഗമായിരുന്നു.

ഏകദിനത്തില്‍ 39 വിക്കറ്റും ടി20യില്‍ 45 വിക്കറ്റുകളുമുണ്ട്. 68 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്തതാണ് ഏകദിനത്തിലെ മികച്ച ബൗളിങ്. 30 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തതാണ് ടി20യിലെ മികച്ച ബൗളിങ്.

Kane Richardson retires
ഓസ്‌ട്രേലിയൻ ഓപ്പൺ: അലക്സാണ്ടർ സ്വരേവ് സെമിഫൈനലിൽ, അമേരിക്കൻ താരത്തെ പരാജയപ്പെടുത്തി
Summary

Former Australia fast bowler Kane Richardson, a member of Australia's 2021 T20 World Cup winning squad and one of the Big Bash League's most prolific bowlers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com