ബൗണ്ടറി അടിച്ചാല്‍ 'മില്‍ക്ക്‌ഷേക്ക് സിഗ്നല്‍'- 1992ലെ ലോകകപ്പ് നിയന്ത്രിച്ച ഏക ഇന്ത്യന്‍ അമ്പയര്‍; പിലൂ റിപ്പോര്‍ട്ടര്‍ അന്തരിച്ചു

ഒരുപക്ഷേ ബില്ലി ബൗഡനും മുന്‍പ് ക്രിക്കറ്റ് കളത്തില്‍ ഈ രീതി പരീക്ഷിച്ച ആദ്യ അമ്പയര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം
പിലൂ റിപ്പോര്‍ട്ടര്‍ / ട്വിറ്റർ
പിലൂ റിപ്പോര്‍ട്ടര്‍ / ട്വിറ്റർ
Updated on
1 min read

മുംബൈ: മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയര്‍ പിലൂ റിപ്പോര്‍ട്ടര്‍ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ താനെയിലുള്ള വസതിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. 28 വര്‍ഷമാണ് അദ്ദേഹം അമ്പയറായി കളത്തിലിറങ്ങിയത്.

അമ്പയറിങ്ങിലെ സവിശേഷ രീതികളാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. ബാറ്റര്‍ ബൗണ്ടറി അടിച്ചാല്‍ 'മില്‍ക്ക്‌ഷേക്ക് സിഗ്നല്‍' കാണിക്കുക അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു. ഒരുപക്ഷേ ബില്ലി ബൗഡനും മുന്‍പ് ക്രിക്കറ്റ് കളത്തില്‍ ഈ രീതി പരീക്ഷിച്ച ആദ്യ അമ്പയര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. 14 ടെസ്റ്റുകളിലും 22 ഏകദിന മത്സരങ്ങളും പിലൂ റിപ്പോര്‍ട്ടര്‍ നിയന്ത്രിച്ചു. 

മഹാരാഷ്ട്ര വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു പിലൂ റിപ്പോര്‍ട്ടര്‍. 22ാം വയസില്‍ അദ്ദേഹം ക്രിക്കറ്റ് അമ്പയര്‍ (ബോംബെ ക്രിക്കറ്റ് അസോസിയേഷന്‍) കരിയര്‍ ആരംഭിച്ചു. 29ാം വയസില്‍ രഞ്ജി ട്രോഫിയില്‍ അമ്പയറായി എത്തി. 1986ലെ വെസ്റ്റ് ഇന്‍ഡീസ്- പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലും കളി നിയന്ത്രിച്ചു അന്താരാഷ്ട്ര ക്രിക്കറ്റിലും അദ്ദേഹം അരങ്ങേറി. വികെ രാമസ്വാമിയായിരുന്നു അന്ന് അദ്ദേഹത്തിനൊപ്പം കളി നിയന്ത്രിച്ച മറ്റൊരു അമ്പയര്‍.

1992ലെ ലോകകപ്പില്‍ ഏഴ് മത്സരങ്ങള്‍ പിലൂ റിപ്പോര്‍ട്ടറാണ് നിയന്ത്രിച്ചത്. അന്ന് ലോകകപ്പില്‍ കളി നിയന്ത്രിച്ച അമ്പയര്‍മാരിലെ ഏക ഇന്ത്യന്‍ മുഖവും പീലു റിപ്പോര്‍ട്ടറാണ്. 

രണ്ട് വര്‍ഷം മുന്‍പ് ക്രിക്കറ്റേഴ്‌സ് ഫൗണ്ടേഷന്‍ അദ്ദേഹത്തിനു 75,000 രൂപ പാരിതോഷികം സമ്മാനിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു ആദരം. 

പീലു റിപ്പോര്‍ട്ടര്‍ മികച്ച അമ്പയറായിരുന്നുവെന്നു ഇതിഹാസ ഇന്ത്യന്‍ ബാറ്റര്‍ സുനില്‍ ഗാവസ്‌കര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റേത് സൗമ്യ വ്യക്തിത്വമായിരുന്നുവെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com