മുൻ ഫുട്‌ബോള്‍ താരം പാപ്പ ബൂപ്പ ദിയൂപ് അന്തരിച്ചു; വിടപറഞ്ഞത് സെന​ഗലിന്റെ 'വേൾഡ്കപ്പ് ഹീറോ'

ദീര്‍ഘനാളായി രോഗബാധിതനായിരുന്നു
മുൻ ഫുട്‌ബോള്‍ താരം പാപ്പ ബൂപ്പ ദിയൂപ് അന്തരിച്ചു; വിടപറഞ്ഞത് സെന​ഗലിന്റെ 'വേൾഡ്കപ്പ് ഹീറോ'
Updated on: 
1 min read

സെനഗല്‍ മുൻ ഫുട്‌ബോള്‍ താരം പാപ്പ ബൂപ്പ ദിയൂപ് (42) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. 

സെനഗലിന് വേണ്ടി 60ലേറെ മത്സരങ്ങൾ കളിച്ച അദ്ദേ​ഹം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, വെസ്റ്റ് ഹാം, പോര്‍ട്സ്മൗത്ത് ടീമുകളുടെ താരമായിരുന്നു. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഗ്രീസിലും സ്വിറ്റ്സര്‍ലന്‍ഡിലും വിവിധ ലീഗുകളില്‍ കളിച്ചിട്ടുണ്ട് ദിയൂപ്പ്. 

2002ൽ ജപ്പാനിൽ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ചാമ്പ്യന്‍മാരുടെ പകിട്ടുമായി എത്തിയ ഫ്രാന്‍സിനെ സെനഗല്‍ 1-0 ന് തോല്‍പ്പിച്ചിരുന്നു. സെനഗല്‍ ടീമിന്‍റെ വിജയഗോള്‍ നേടിയത് അന്ന് പാപ്പ ബൂപ്പ ദിയൂപ്പാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com