അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു

ഫുട്ബോളിൽ പുതിയ അവസരങ്ങൾ വരുമ്പോൾ അത് ഫലപ്രദമായി ഉപയോഗിക്കണം. ഈ തീരുമാനത്തിന് ബ്ലാസ്റ്റേഴ്‌സ് പിന്തുണ നൽകി.
Kerala Blasters
Four Players Leave Kerala Blasters Ahead of ISL Season@kbfcxtra
Updated on
1 min read

കൊച്ചി: ഐ എസ് എൽ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കൂടുതൽ താരങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സ് വിടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 താരങ്ങളാണ് ക്ലബ് വിട്ടത്. വിദേശ താരങ്ങളായ കോൾഡോ ഒബീറ്റ, ദുസാൻ ലഗേറ്റർ മലയാളി താരങ്ങളായ മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമൻ എന്നിവരാണ് ക്ലബിനോട് വിട പറഞ്ഞത്.

Kerala Blasters
പ്രധാനമന്ത്രി പറഞ്ഞാൽ ഞങ്ങൾ പിന്മാറും; ടി20 ലോകകപ്പിൽ പുതിയ ഭീഷണിയുമായി പാകിസ്ഥാൻ

കേരളാ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെ വളർന്ന് വന്ന താരങ്ങളാണ് മുഹമ്മദ് അസറും ഐമനും. ''വളരെ വേദനയോടെയാണ് ഞങ്ങൾ ഈ തീരുമാനം എടുത്തത്. ഞങ്ങളെ വളർത്തിയത് ബ്ലാസ്റ്റേഴ്‌സാണ്. ചെറുപ്പം മുതലേയുള്ള ഞങ്ങളുടെ ആഗ്രഹമാണ് കലൂരിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മുന്നിൽ കളിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ക്ലബിനോട് ഞങ്ങളുടെ കടപ്പാട് എപ്പോഴുമുണ്ടാകും'' എന്ന് അസ്ഹറും ഐമനും പറഞ്ഞു.

Kerala Blasters
ഐഎസ്എൽ: ആദ്യ മത്സരം കേരളാ ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാനും തമ്മിൽ; മത്സരക്രമം ഉടൻ പുറത്ത്

ഫുട്ബോളിൽ പുതിയ അവസരങ്ങൾ വരുമ്പോൾ അത് ഫലപ്രദമായി ഉപയോഗിക്കണം. ഈ തീരുമാനത്തിന് ബ്ലാസ്റ്റേഴ്‌സ് പിന്തുണ നൽകി. ഇനിയും ആരാധകരുടെ പിന്തുണ വേണമെന്നും എല്ലാവർക്കും നന്ദി പറയുന്നതായി ഇരുവരും പറഞ്ഞു. മുഹമ്മദ് അസ്ഹറും ഐമനും സ്പോർട്ടിങ് ക്ലബ് ഡൽഹിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ.

Summary

Sports news: Four Players Leave Kerala Blasters Ahead of ISL Season.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com