യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടി ഫ്രാൻസ്; സ്പെയിനിന് 2-1 തോൽവി 

കിലിയൻ എംബാപ്പെയും  കരിം ബെൻസേമയുമാണ് ഫ്രഞ്ച് പടയുടെ വി‌ജയശിൽപികൾ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

മിലാൻ: യുവേഫ നേഷൻസ് ലീഗ് കിരീടവും സ്വന്തമാക്കി ഫ്രാൻസ്. സ്പെയിനിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫ്രാൻസ് കിരീടത്തിൽ മുത്തമിട്ടത്. കിലിയൻ എംബാപ്പെയും  കരിം ബെൻസേമയുമാണ് ഫ്രഞ്ച് പടയുടെ വി‌ജയശിൽപികൾ. 

​ഗോൾരഹിതമായിരുന്നു ഒന്നാം പകുതി. രണ്ടാം പകുതിയിൽ ആദ്യ ​ഗോൾ നേടിയത് സ്പെയിനാണ്.  64–ാം മിനിറ്റിൽ ഒയാർസബാൾ ആണ് സ്പെയിനിനായി വല കുലുക്കിയത്. എന്നാൽ രണ്ട് മിനിറ്റ് പിന്നാലെ മറുപടി ​ഗോൾ പിറന്നു. 66-ാം മിനിറ്റിൽ കരിം ബെൻസേമ ഫ്രാൻസിനായി ​ഗോളടിച്ചു. 80-ാം മിനിറ്റിൽ എംബാപ്പെ വല കുലുക്കിയതോടെ ഫ്രാൻസ് ആധിപത്യമുറപ്പിക്കുകയായിരുന്നു. 

ലൂസേഴ്സ് ഫൈനലിൽ ബൽജിയത്തെ തോൽപ്പിച്ച് ഇറ്റലി മൂന്നാം സ്ഥാനം നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER