ഗ്രൗണ്ടിലേക്ക് ആരാധകര്‍ പടക്കമെറിഞ്ഞു; ഗോള്‍ കീപ്പര്‍ക്ക് പരിക്ക്; ഫ്രഞ്ച് ലീഗ് വണില്‍ നാടകീയ സംഭവങ്ങള്‍

സംഭവത്തിനു പിന്നാലെ ഡിയാവിനെ സ്‌ട്രേക്ച്ചറില്‍ കിടത്തിയാണ് കൊണ്ടു പോയത്
പടക്കമേറിൽ പരിക്കേറ്റ  മോറി ഡിയാവ്/ ട്വിറ്റർ
പടക്കമേറിൽ പരിക്കേറ്റ മോറി ഡിയാവ്/ ട്വിറ്റർ
Updated on
1 min read

പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ മോണ്ട്‌പെല്ലിയര്‍- ക്ലെര്‍മോണ്ട് ഫൂട്ട് പോരാട്ടം സസ്‌പെന്‍ഡ് ചെയ്തു. സ്വന്തം തട്ടകത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മോണ്ട്‌പെല്ലിയര്‍ മുന്നില്‍ നില്‍ക്കെയാണ് മത്സരം സസ്‌പെന്‍ഡ് ചെയ്തത്. 

ആരാധകര്‍ ഗ്രൗണ്ടിലേക്ക് പടക്കം എറിഞ്ഞതും സംഭവത്തില്‍ ക്ലെര്‍മോണ്ട് ഗോള്‍ കീപ്പര്‍ മോറി ഡിയാവിനു പരിക്കേറ്റതുമാണ് നടപടിയിലേക്ക് നയിച്ചത്. സംഭവത്തിനു പിന്നാലെ ഡിയാവിനെ സ്‌ട്രേക്ച്ചറില്‍ കിടത്തിയാണ് കൊണ്ടു പോയത്. 

പടക്കം പൊട്ടി താരത്തിന്റെ കാലിനു പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ആരാധകരുടെ ഭാഗത്തു നിന്നുള്ള പ്രവൃത്തി ക്ലബിനെതിരെ നടപടിക്കു വഴി വയ്ക്കുന്നതാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com