ഫ്രഞ്ച് ഓപ്പണ്‍; ത്രില്ലറില്‍ വിജയ തുടക്കമിട്ട് ബൊപ്പണ്ണ സഖ്യം

ബൊപ്പണ്ണയും ഓസ്‌ട്രേലിയന്‍ താരം മാത്യു എബ്ഡനും ചേര്‍ന്ന സഖ്യം രണ്ടാം റൗണ്ടില്‍
Bopanna, Ebden through Round 2
ബൊപ്പണ്ണയും മാത്യു എബ്ഡനും ചേര്‍ന്ന സഖ്യംട്വിറ്റര്‍
Updated on
1 min read

പാരിസ്: വെറ്ററന്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ വിജയ തുടക്കമിട്ടു. ബൊപ്പണ്ണയും ഓസ്‌ട്രേലിയന്‍ താരം മാത്യു എബ്ഡനും ചേര്‍ന്ന സഖ്യമാണ് വിജയത്തോടെ തുടങ്ങിയത്.

ബ്രസീലിയന്‍ സഖ്യമായ മാഴ്‌സലോ സോര്‍മാന്‍- ഒറിയാന്‍ഡോ ലുസ് സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം വീഴ്ത്തിയത്. രണ്ട് മണിക്കൂറും ഏഴ് മിനുട്ടും നീണ്ട ത്രില്ലര്‍ പോരാട്ടത്തിലാണ് ജയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം സെറ്റ് കൈവിട്ട ശേഷമാണ് ബൊപ്പണ്ണ സഖ്യം വിജയം പിടിച്ചത്. സ്‌കോര്‍: 7-5, 4-6, 6-4. രണ്ടാം റൗണ്ടില്‍ അര്‍ജന്റീന താരം സെബാസ്റ്റ്യന്‍ ബാസ്- ബ്രസീലിന്റെ സെയ്ബത്ത് വൈല്‍ഡ് സഖ്യമാണ് ഇന്തോ- ഓസ്‌ട്രേലിയന്‍ സഖ്യത്തിന്റെ എതിരാളികള്‍.

Bopanna, Ebden through Round 2
ടി20 ലോകകപ്പ്; പിടിച്ചു നിന്ന് പപ്പുവ ന്യു ഗിനിയ, വിന്‍ഡീസിന് ലക്ഷ്യം 137 റണ്‍സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com