ഡഗ് ഔട്ടില്‍ കേസ്റ്റന്‍റെ ചിരി, സഞ്ജുവിന്റെ പുറത്താകലില്‍ തന്ത്രം മെനഞ്ഞത് ആര്? വിഡിയോ

sanju samson
സഞ്ജു സാംസണ്‍
Updated on
1 min read

ന്യൂഡല്‍ഹി: ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജു സാംസണിന്റെ പുറത്താകലിന് പിന്നില്‍ ഗാരി കേസ്റ്റണോ? മത്സരത്തില്‍ 8 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ സഞ്ജു പുറത്തായി മടങ്ങുമ്പോള്‍ നമീബിയന്‍ ഡഗ് ഔട്ടില്‍ പരിശീലകരും സ്റ്റാഫും തങ്ങളുടെ പ്ലാന്‍ വിജയം കണ്ടെന്ന തരത്തിലുള്ള ആഹ്ലാദപ്രകടനമാണ് നടത്തിയത്.

നമീബിയയുടെ കണ്‍സള്‍ട്ടന്റും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ഗാരി കേസ്റ്റന്റെ തന്ത്രമാണ് സഞ്ജുവിനെ കുടുക്കിയതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഗാരി കേസ്റ്റണ്‍ ആദ്യം ഗൗരവ ഭാവത്തിലായിരുന്നെങ്കിലും, വിക്കറ്റ് വീണതോടെ പൊട്ടിച്ചിരിക്കുന്നതാണ് കണ്ടത്.

sanju samson
ഐഎസ്എല്‍ പുതിയ സീസണിന് നാളെ തുടക്കം; മോഹന്‍ ബഗാനും ബ്ലാസ്റ്റേഴ്സും കളത്തില്‍

സഞ്ജുവിനെ പുറത്താക്കാന്‍ നമീബിയന്‍ സംഘം കൃത്യമായ പ്ലാന്‍ തയ്യാറാക്കിയിരുന്നുവെന്നും അത് വിജയിച്ചതിലുള്ള സന്തോഷമായിരുന്നു ആ ചിരിയെന്നുമാണ് വിഡിയോയില്‍ നിന്ന് മനസിലാകുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ ടീമിനെ അടുത്തറിയാവുന്ന ഗാരി കേസ്റ്റണ്‍ ഇപ്പോള്‍ നമീബിയന്‍ ടീമിനൊപ്പമാണ്.

അഭിഷേക് ശര്‍മയുടെ അഭാവത്തില്‍ സഞ്ജു ഇന്ത്യന്‍ ഇന്നിങ്‌സിന് മികച്ച തുടക്കമാണ് നല്‍കിയത്. നേരിട്ട ആദ്യ ഏഴ് പന്തുകളില്‍ തന്നെ മൂന്ന് സിക്സറുകളും ഒരു ഫോറുമടക്കം 22 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ എട്ട് പന്തില്‍ 22 റണ്‍സ് എടുത്ത് നില്‍ക്കെ ഡീപ് മിഡ് വിക്കറ്റില്‍ ലൂറന്‍ സ്റ്റീന്‍കാമ്പിന് ക്യാച്ച് നല്‍കി സഞ്ജു പുറത്താവുകയായിരുന്നു. നമീബിയന്‍ ബൗളര്‍ ബെന്‍ ഷിക്കോംഗോയുടെ പന്തിലായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍.

Summary

Gary Kirsten Caught Giggling After Sanju Samson's Wicket In T20 WC | Watch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com