

അഹമ്മദാബാദ്: ടി20 ലോകകപ്പ് കിരീടം ഇന്ത്യ വീണ്ടും സ്വന്തമാക്കിയതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് വലിയ ആഘോഷമാണ് നടക്കുന്നത്. കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം നിരവധി വെല്ലുവിളികൾ നേരിട്ടാണ് ഫൈനലിൽ എത്തിയത്. ലോകകപ്പ് വിജയത്തോടെ ഗംഭീറിന്റെ ഗ്രാഫ് വല്ലാതെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരം കാണാൻ രോഹിത് ശർമയും ധോനിയും ഉൾപ്പെടെയുള്ള താരങ്ങളും ഗാലറിയിൽ ഉണ്ടായിരുന്നു.
മത്സരശേഷം ടി20 ലോകകപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിൽ ഒരു പോസ്റ്റ് എം എസ് ധോനി പങ്കുവെച്ചിരുന്നു. ഇതിന്ഗൗതം ഗംഭീർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം.
''അഹമ്മദാബാദിൽ ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നു. ടീമിനും സപ്പോർട്ട് സ്റ്റാഫിനും ആരാധകർക്കും അഭിനന്ദനങ്ങൾ. കോച്ച് സാബ് (ഗംഭീർ), നിങ്ങളുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്. നിങ്ങളുടെ തീഷ്ണതയും ചിരിയും ഒരു കില്ലർ കോംബിനേഷനാണ്'' എന്നാണ് ധോനി കുറിച്ചത്. ധോനിയുടെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
തുടർന്ന് ഗൗതം ഗംഭീർ ഈ പോസ്റ്റിന് മറുപടിയുമായി രംഗത്ത് എത്തി. ലോകകപ്പ് വിജയം പോലൊരു നേട്ടം ലഭിച്ചപ്പോൾ ചിരിക്കാൻ നല്ല കാരണമുണ്ടെന്ന് പറഞ്ഞ ഗംഭീർ, ധോനിയെ വീണ്ടും കാണാൻ കഴിഞ്ഞത് സന്തോഷകരമാണെന്നും പ്രതികരിച്ചു.
ഇന്ത്യക്ക് വേണ്ടി ഒരുമിച്ച് കളിച്ച ഇരുവരും തമ്മിലുള്ള ബന്ധം ഇപ്പോൾ അത്ര നല്ല രസത്തിലല്ല. ഇരുവരും തമ്മിൽ പ്രസ്താവനകളിലൂടെ പരസ്പരം ഏറ്റുമുട്ടുന്നത് പതിവായിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ കോച്ച് ആയി ധോനി വരുമെന്ന ചർച്ചകൾ വരെ ഉണ്ടായിരുന്നു. ആ ചർച്ചകൾക്കുള്ള മറുപടിയാണ് ഗംഭീറിന്റെ കമന്റ് എന്നാണ് ആരാധകർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates