പുകമറ മാറുമ്പോൾ സത്യം വ്യക്തമാകും; തരൂരിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഗൗതം ഗംഭീർ

പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തിയാണ് ഗംഭീർ എന്നായിരുന്നു തരൂരിന്റെ പ്രശംസ.
Gautam Gambhir
Gautam Gambhir Thanks Shashi Tharoor for Praise in X Postx
Updated on
1 min read

നാഗ്പുര്‍: ശശി തരൂരിന്റെ പ്രശംസയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീർ. ''നന്ദി ശശി തരൂർ, പുക മറ മാറുമ്പോൾ ഒരു പരിശീലകന്റെ പരിമിതിയില്ലാത്ത അധികാരത്തെ പറ്റിയുള്ള സത്യവും യുക്തിയും വ്യക്തമാകും. അതുവരെ എന്റെ ഏറ്റവും മികച്ച കളിക്കാരുമായി മത്സരിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു'' എന്നാണ് എക്സ് അക്കൗണ്ടിലൂടെ ഗംഭീർ മറുപടി പറഞ്ഞത്.

Gautam Gambhir
വിറപ്പിച്ച് ഫിലിപ്‌സ്, പിടിച്ചുകെട്ടി ഇന്ത്യ; കിവീസിനെതിരെ 48 റണ്‍സിന്റെ ജയം

പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തിയാണ് ഗംഭീർ എന്നായിരുന്നു തരൂരിന്റെ പ്രശംസ. ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സംശയിക്കുകയും ചോദ്യം ചെയ്യുകയോ ചെയ്യുന്നുണ്ട്. എന്നിട്ടും ഒട്ടും പതറാതെ ശാന്തനായി തന്റെ പാതയില്‍ മുന്നോട്ട് നീങ്ങുകയാണ് ഗംഭീര്‍ എന്നായിരുന്നു തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Gautam Gambhir
സുരക്ഷാ പ്രശ്‌നമില്ല, മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ഐസിസി; ഒറ്റപ്പെട്ട് ബംഗ്ലാദേശ്, പിന്തുണച്ചത് പാകിസ്ഥാൻ മാത്രം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേറ്റ ശേഷം ടീമിന്റെ പ്രകടനങ്ങളിൽ സ്ഥിരത കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ടി20 ഫോർമാറ്റിൽ ഗംഭീറിന് കീഴിൽ ഇന്ത്യ പരാജയമറിയാതെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ കനത്ത പരാജയമാണ് സ്വന്തം മണ്ണിൽ പോലും ഇന്ത്യൻ ടീമിന് ഉണ്ടായത്. ഇതിൽ വലിയ വിമർശനം ഗംഭീർ നേരിടേണ്ടി വന്നിട്ടുമുണ്ട്. ഇതാണ് 'പുക മറ' എന്നത് കൊണ്ട് ഗംഭീർ ഉദ്ദേശിച്ചത് എന്നാണ് ആരാധകർ പറയുന്നത്.

Summary

Sports news: Gautam Gambhir Thanks Shashi Tharoor for Praise in X Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com