

മാഡ്രിഡ്: സ്പാനിഷ് കപ്പില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോടു വമ്പന്‍ തോല്‍വി വഴങ്ങിയതിന്റെ ക്ഷീണത്തില്‍ ലാലിഗ കളിക്കാനിറങ്ങിയ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലണോയ്ക്ക് വീണ്ടും ഞെട്ടിക്കുന്ന പരാജയം. എവേ പോരാട്ടത്തില്‍ ഹാന്‍സി ഫ്‌ളിക്കും സംഘവും ജിറോണയോടു പരാജയം ഏറ്റുവാങ്ങി. 1-2നാണ് പരാജയം.
കഴിഞ്ഞ അഞ്ച് ലാലിഗ മത്സരങ്ങളില്‍ അവര്‍ വഴങ്ങുന്ന രണ്ടാം തോല്‍വിയാണിത്. തോറ്റതോടെ ബാഴ്‌സലോണയുടെ ഒന്നാം സ്ഥാനവും പോയി. രണ്ട് പോയിന്റ് മുന്‍തൂക്കവുമായി റയല്‍ മാഡ്രിഡ് തലപ്പത്തേക്ക് കയറി.
ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് ബാഴ്‌സലോണ പരാജയമേറ്റു വാങ്ങിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍ നേടിയില്ല.
59ാം മിനിറ്റില്‍ കുബാര്‍സിയിലൂടെ ബാഴ്‌സലോണ ലീഡെടുത്തു. എന്നാല്‍ 62ാം മിനിറ്റില്‍ തോമസ് ലെമര്‍ ജിറോണയ്ക്ക് സമനില സമ്മാനിച്ചു. ഒടുവില്‍ 86ാം മിനിറ്റില്‍ ഫ്രാന്‍ ബെല്‍ട്രാന്‍ ബാഴ്‌സയെ ഞെട്ടിച്ച് ജിറോണയുടെ വിജയ ഗോള്‍ വലയിലിട്ടു. മത്സരത്തിൽ കിട്ടിയ പെനാൽറ്റി നഷ്ടപ്പെടുത്തി ലമീൻ യമാൽ വില്ലനുമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates