'പറക്കും മാക്‌സ്‌വെല്‍'! അമ്പരപ്പിക്കും ഫീല്‍ഡിങ്, 18 പന്തില്‍ 47 അടിച്ച് 'കിടിലോസ്‌കി' ബാറ്റിങും (വിഡിയോ)

നാലാം ടി20യിലും വിന്‍ഡീസിനെ തകര്‍ത്ത് ഓസീസ്
Glenn Maxwell batting
Glenn MaxwellX
Updated on
1 min read

ബസറ്ററെ: ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് മികവും ഫീല്‍ഡിങ് മികവും ആവോളം കണ്ട പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ഓസ്‌ട്രേലിയ. തുടരെ നാലാം ടി20 പോരാട്ടത്തിലും ഓസീസിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 205 റണ്‍സ് കണ്ടെത്തി. ഓസീസ് 19.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു വിജയം പിടിച്ചു.

ഓപ്പണറായി ഇറങ്ങിയ മാക്‌സ്‌വെല്‍ വെറും 18 പന്തില്‍ 47 റണ്‍സ് വാരി ഓസ്‌ട്രേലിയക്ക് മിന്നല്‍ തുടക്കം നല്‍കി മടങ്ങി. താരം 6 സിക്‌സും ഒരു ഫോറും തൂക്കി. വിന്‍ഡീസ് ബാറ്റ് ചെയ്യുമ്പോള്‍ ഫോമില്‍ നിന്ന റോമാരിയോ ഷെഫേര്‍ഡിനെ പുറത്താക്കാന്‍ മാക്‌സ്‌വെല്‍ നടത്തിയ ശ്രമവും ശ്രദ്ധേയമായി. മികവില്‍ ബാറ്റ് വീശിയ ഷെഫേര്‍ഡിന്റെ സിക്‌സിലേക്കു പോയ ഷോട്ട് ബൗണ്ടറിക്കു പുറത്തേക്ക് പറന്ന് ഗ്രൗണ്ടിനുള്ളില്‍ നിന്ന കാമറൂണ്‍ ഗ്രീനിനു ക്യാച്ച് ചെയ്യാന്‍ പാകത്തില്‍ പന്ത് തട്ടിക്കൊടുത്താണ് മാക്‌സ്‌വെല്‍ അമ്പരപ്പിച്ചത്. ഇതിന്റെ വിഡിയോ വൈറലായി. ഷായ് ഹോപ്, റോസ്റ്റന്‍ ചെയ്‌സ് എന്നിവരേയും താരം ക്യാച്ചെടുത്തു മടക്കി.

Glenn Maxwell batting
വനിതാ ചെസ് ലോകകപ്പ്; കൊനേരു ഹംപി- ദിവ്യ ദേശ്മുഖ് 'ഇന്ത്യന്‍ ഫൈനലിലെ' ആദ്യ പോര് സമനിലയില്‍

മത്സരത്തില്‍ ജോഷ് ഇംഗ്ലിസ് (30 പന്തില്‍ 51), കാമറോണ്‍ ഗ്രീന്‍ (35 പന്തില്‍ 55) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ആരോണ്‍ ഹാര്‍ഡി 16 പന്തില്‍ 23 റണ്‍സെടുത്തു. വിന്‍ഡീസിനായി ജെഡി ബ്ലേഡ്‌സ് 3 വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ഷെര്‍ഫന്‍ റുഥര്‍ഫോര്‍ഡ് (31), റോവ്മാന്‍ പവല്‍ (28), റൊമാരിയോ ഷെഫേര്‍ഡ് (28), ജാസന്‍ ഹോള്‍ഡര്‍ (26) എന്നിവരുടെ മികവിലാണ് വിന്‍ഡീസ് 205ല്‍ എത്തിയത്.

ഓസീസിനായി ആദം സാംപ 3 വിക്കറ്റെടുത്തു. ആരോണ്‍ ഹാര്‍ഡി, സേവര്‍ ബാര്‍ട്‌ലെറ്റ്, സീന്‍ അബ്ബോട്ട് എന്നിവര്‍ 2 വിക്കറ്റുകള്‍ നേടി.

Glenn Maxwell batting
പ്രതീക്ഷകളുടെ ഭാരവുമായി രാഹുലും ഗില്ലും ക്രീസില്‍; നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
Summary

Glenn Maxwell, West Indies vs Australia: Glenn Maxwell produced a stunning effort, both on the field and with the bat, as Australia extended their lead in the series against the West Indies to 4-0.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com