'ഞാന്‍ തളര്‍ന്നു, ഇടവേള വേണം'- ടീമില്‍ നിന്നു സ്വയം മാറിയെന്ന് മാക്‌സ്‌വെല്‍

റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്നു റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 25 റണ്‍സിനു തോല്‍വി വഴങ്ങി
Glenn Maxwell did not play
ഗ്ലെന്‍ മാക്‌സ്‌വെല്‍ട്വിറ്റര്‍
Updated on
1 min read

ബംഗളൂരു: ഐപിഎല്ലില്‍ ഹൈ വോള്‍ട്ടേജ് മത്സരമായിരുന്നു ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്നു റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 25 റണ്‍സിനു തോല്‍വി വഴങ്ങിയപ്പോള്‍ 500ലേറെ റണ്‍സാണ് പിറന്നത്. ഈ മത്സരത്തില്‍ ശ്രദ്ധേയമായ അഭാവം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റേതായിരുന്നു. പ്ലെയിങ് ഇലവനില്‍ മാക്‌സ്‌വെല്‍ ഇല്ലാത്തത് ആരാധകാരെ അമ്പരപ്പിച്ചിരുന്നു.

താന്‍ സ്വയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ടീമില്‍ നിന്നു ഒഴിവാക്കിയതെന്നു മാക്‌സ്‌വെല്‍ വ്യക്തമാക്കി. ഈ സീസണില്‍ ദയനീയമാണ് താരത്തിന്റെ ഫോം. ഇതോടെയാണ് സ്വയം ടീമില്‍ നിന്നു മാറി നില്‍ക്കാന്‍ താരം തീരുമാനിച്ചത്. ശാരീരികമായും മാനസികമായും താന്‍ ക്ഷീണിതനാണെന്നു മാക്‌സ്‌വെല്‍ തന്നെ വ്യക്തമാക്കുന്നു.

'ഞാന്‍ കഴിഞ്ഞ മത്സരത്തിനു ശേഷം ഫാഫ് (ഡുപ്ലെസി), പരിശീലകര്‍ എന്നിവരെ നേരിട്ട് കണ്ടാണ് ഇക്കാര്യം പറഞ്ഞത്. എനിക്കു പകരം സണ്‍റൈസേഴ്‌സിനെതിരെ മറ്റൊരു താരത്തെ കളിപ്പിക്കാന്‍ ആവശ്യപ്പെട്ടു. നേരത്തെയൊക്കെ ഇത്തരം അവസ്ഥകളെ മറികടക്കാന്‍ എളുപ്പം സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ സാധിക്കുന്നില്ല.'

'ശാരീരികമായും മാനസികമായും ഞാന്‍ തളര്‍ന്നിരിക്കുന്നു. ഒരു ഇടവേള അനിവാര്യമാണ്. അതിനാലാണ് മാറി നിന്നത്. ഫോമിലേക്ക് മടങ്ങിയെത്താനാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണുകളിലെല്ലാം മികവോടെ കളിച്ച സ്ഥാനത്തു പക്ഷേ ഇത്തവണ എനിക്കു മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നില്ല. അതിനാല്‍ മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു'- മാക്സ്‍വെല്‍ വെളിപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പൊരുതിയാണ് കീഴടങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ഒരു ഘട്ടത്തില്‍ 200 പോലും കടക്കില്ലെന്ന് തോന്നിച്ച സന്ദര്‍ഭത്തില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ സ്‌ഫോടനാത്മക ബാറ്റിങ്ങിലൂടെ ബംഗളൂരു 262 റണ്‍സാണ് അടിച്ചുകൂട്ടിയത്.

35 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്ക് ഔട്ടായില്ലായിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു.ഏഴ് സിക്‌സും അഞ്ചു ഫോറും അടങ്ങുന്നതാണ് ദിനേഷ് കാര്‍ത്തിക്കിന്റെ ഇന്നിംഗ്‌സ്. 38 വയസുള്ള ദിനേഷ് കാര്‍ത്തിക്കിന്റെ സ്‌െ്രെടക്ക് റേറ്റ് 237 ആയിരുന്നു. ജയിപ്പിച്ചതിന് തുല്യമായ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയ ദിനേഷ് കാര്‍ത്തിക്കിനെ ഔട്ടായി മടങ്ങുമ്പോള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ വരവേറ്റത്.

Glenn Maxwell did not play
'റിയല്‍ ഹെഡ്' ഡികെ തന്നെ, ചുഴലിക്കാറ്റായി 38കാരന്‍, 35 പന്തില്‍ 83 റണ്‍സ്; എഴുന്നേറ്റ് നിന്ന് കയ്യടിച്ച് കാണികള്‍- വീഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com