മാക്‌സ്‌വെൽ - വിനി രാമൻ വിവാഹം അടുത്ത മാസം; താലികെട്ട് തമിഴ് ആചാരപ്രകാരം, പരമ്പരാഗത മഞ്ഞ നിറത്തിൽ ക്ഷണക്കത്ത് 

മാക്‌സ്‌വെലും വിനിയും 2017 മുതൽ പ്രണയത്തിലാണ്
ഗ്ലെൻ മാക്‌സ്‌വെലും വിനി രാമനും/ ചിത്രം: ഇൻസ്റ്റ​ഗ്രാം
ഗ്ലെൻ മാക്‌സ്‌വെലും വിനി രാമനും/ ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെലും ഇന്ത്യൻ വംശജയായ വിനി രാമനും അടുത്ത മാസം 27-ാം തിയതി വിവാ​ഹിതരാകുന്നു.  കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹം നടത്താനായിരുന്നില്ല. പരമ്പരാഗത മഞ്ഞ നിറത്തിൽ തമിഴിലാണ് ഇവരുടെ വിവാഹക്ഷണക്കത്ത് അച്ചടിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ ചെന്നൈയിൽ വേരുകളുള്ള വിനി രാമൻ ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിലാണ്. ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണ് വിനി. മാക്‌സ്‌വെലും വിനിയും 2017 മുതൽ പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗിൽ മാക്‌സ്‌വെലിന്റെ ടീമായ മെൽബൺ സ്റ്റാർസിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.  

വിനി ജനിച്ചത് ഓസ്ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. മാർച്ച് 27നു തമിഴ് ആചാര പ്രകാരമാണു വിവാഹവും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com