കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന താരങ്ങൾക്ക് ഗ്രേസ് മാർക്ക്: മന്ത്രി വി അബ്ദുറഹിമാൻ

കായിക വകുപ്പിന്റെ 'കിക്ക് ഡ്രഗ്സ്- സേ യെസ് ടു സ്പോർട്സ്' ലഹരിവിരുദ്ധ സന്ദേശയാത്ര
Grace marks for players who secure up to eighth place in sports competitions
ഭാവി താരങ്ങൾ മന്ത്രിക്കൊപ്പം
Updated on
1 min read

കോഴിക്കോട്: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കു ഗ്രേസ് മാർക്ക് നൽകുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സ്പോർട്സ് കൗൺസിലും മറ്റ് കായിക അസോസിയേഷനുകളും സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ നാലാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കും ഗ്രേസ് മാർക്ക് നൽകുമെന്നും അതിനുള്ള ശുപാർശ സർക്കാർ അംഗീകരിച്ചതായും അദ്ദേ​ഹം വ്യക്തമാക്കി.

കായിക വകുപ്പ് സംഘടിപ്പിക്കുന്ന 'കിക്ക് ഡ്രഗ്സ്- സേ യെസ് ടു സ്പോർട്സ്' ലഹരിവിരുദ്ധ സന്ദേശയാത്രയുടെ നാലാം ദിവസം കോഴിക്കോട് ജില്ലയിലെ പയിമ്പ്ര വോളി ഫ്രണ്ട്സ് അക്കാദമിയിൽ നടന്ന കായിക കിറ്റ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയുടെ കോർട്ട് ഫ്ലോറിങ്ങിന് ആവശ്യമായ ഫണ്ടിന് ഖേലോ ഇന്ത്യ പ്രോജക്റ്റിൽ ഉൾപ്പെടുത്തി ശുപാർശ ചെയ്യാമെന്നും അദ്ദേഹം ഉറപ്പു നൽകി.

കേരളത്തിലെ യുവജനങ്ങൾക്കിടയിൽ രാസ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിലുള്ള ആശങ്കയും ഇതിനെതിരെ ശക്തമായ ബോധവത്കരണത്തിൻ്റെ ആവശ്യകതയുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 24 വർഷത്തിലേറെയായി പയിമ്പ്രയിൽ പ്രവർത്തിക്കുന്ന വോളി ഫ്രണ്ട്സ് അക്കാദമി, പ്രദേശത്തെ യുവജനങ്ങളെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നുണ്ട്. നിരവധി കായിക താരങ്ങളെ വളർത്തിയെടുക്കാനും അവർക്ക് മികച്ച ഭാവിയൊരുക്കാനും പുതിയ തലമുറയ്ക്ക് കായിക രംഗത്ത് വഴികാട്ടാനും അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകുന്ന പോരാട്ടത്തിൽ പൊലീസും എക്സൈസ് വകുപ്പും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. നൂറുകണക്കിന് ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കിലോക്കണക്കിന് രാസ ലഹരി പിടിച്ചെടുക്കുകയും ലഹരി വിൽപനക്കാരുടെ വീടും വാഹനങ്ങളും ജപ്തി ചെയ്യുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ എൻഫോഴ്സ്മെൻ്റ് നടപടികൾ കൊണ്ട് മാത്രം ലഹരിയെ പൂർണ്ണമായി തുടച്ചുനീക്കാൻ കഴിയില്ലെന്നും ഇതിന് പൊതുസമൂഹത്തിൻ്റെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലഹരിക്ക് പകരമായി കായികമാണ് ലഹരി എന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്താനുള്ള വലിയ ശ്രമമാണ് കായിക വകുപ്പും സർക്കാരും പൊതുസമൂഹവും ചേർന്ന് നടത്തുന്നത്. ലഹരി വിരുദ്ധ പോരാട്ടത്തിൽ എല്ലാവരുടെയും പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ നിരവധി കായിക താരങ്ങളും പൊതുപ്രവർത്തകരും പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com