Greenfield Stadium
Greenfield Stadium in Race to Host IPL Matches @SouvikPurkaya16

രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾ കാര്യവട്ടത്തോ?, ക്ലബ് അധികൃതർ സന്ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച് കെസിഎ

കോർപറേറ്റ് ബോക്സ് അടക്കമുള്ള സൗകര്യങ്ങൾ കെ സി എ ഒരുക്കുന്നുണ്ട്. ബി സി സി ഐ മത്സരങ്ങൾക്കായി സ്റ്റേഡിയം തുടർച്ചയായി പരിഗണിക്കുന്നുണ്ട്.
Published on

തിരുവനന്തപുരം: ഐ പി എൽ മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം വേദിയാകുമോ?, ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ. നിരവധി കടമ്പകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത് എന്നും മത്സരം വന്നാൽ കെ സി എ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Greenfield Stadium
ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര്‍ രംഗത്ത്

'' മത്സരങ്ങൾ വന്നാൽ അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കും,പക്ഷെ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഒന്നും ബി സി സി ഐയിൽ നിന്നും വന്നിട്ടില്ല. തുടർച്ചയായി കാര്യവട്ടത്ത് അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങൾ നടത്തുന്നുണ്ട്. ഗ്രൗണ്ട് പൂർണ്ണ സജ്ജമാണ് '' വിനോദ് എസ് കുമാർ പറഞ്ഞു.

അടുത്തിടെ നടന്ന വനിതാ ടി20 മത്സരം കാണാൻ രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്നിരുന്നു. നിലവിൽ ജയ്‌പൂരിലെ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അവർ വിവിധ വേദികൾ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. തീരുമാനം ഒന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

Greenfield Stadium
രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിങ്സ് തോൽവി, ചണ്ഡീഗഢിന്റെ തകർപ്പൻ ബൗളിങ്; പിടിച്ചു നിന്നത് വിഷ്ണുവും സൽമാനും മാത്രം

കോർപറേറ്റ് ബോക്സ് അടക്കമുള്ള സൗകര്യങ്ങൾ കെ സി എ ഒരുക്കുന്നുണ്ട്. ബി സി സി ഐ മത്സരങ്ങൾക്കായി സ്റ്റേഡിയം തുടർച്ചയായി പരിഗണിക്കുന്നുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Summary

Sports news: Greenfield Stadium in Thiruvananthapuram in Race to Host IPL Matches Says KCA Secretary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com