തോല്‍വിയുടെ നിരാശയില്‍ യാത്ര ചെയ്യുമ്പോള്‍ ബസില്‍ നിന്ന് പുക; ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഐപിഎല്‍ ഫൈനലിലെ നിരാശാജനകമായ തോല്‍വിക്ക് പിന്നാലെ, ഗുജറാത്ത് ടൈറ്റന്‍സ് ടീം സഞ്ചരിച്ച ബസിന് ഷോര്‍ട്ട് സര്‍ക്യൂട്ട്.
Gujarat Titans Players Stranded After Short Circuit In Bus
ഗുജറാത്ത് ടൈറ്റൻസ് ടീം സഞ്ചരിച്ച ബസിൽ നിന്ന് പുക ഉയരുന്നുsource: x
Edited By:
Updated on
1 min read

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലിലെ നിരാശാജനകമായ തോല്‍വിക്ക് പിന്നാലെ, ഗുജറാത്ത് ടൈറ്റന്‍സ് ടീം സഞ്ചരിച്ച ബസിന് ഷോര്‍ട്ട് സര്‍ക്യൂട്ട്. അപകടത്തില്‍ നിന്ന് താരങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ബസിലെ ഇലക്ട്രിക്കല്‍ തകരാറിനെ തുടര്‍ന്ന് വാഹനത്തിനുള്ളില്‍ പുക ഉയര്‍ന്നതായാണ് വിവരം. എന്നാല്‍ കളിക്കാരെയും ജീവനക്കാരെയും ഉടനടി സുരക്ഷിതമായി പുറത്തെത്തിച്ചതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിന്ന് ഹോട്ടലിലേക്ക് താരങ്ങള്‍ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. എല്ലാവരും സുരക്ഷിതരാണെങ്കിലും ബസിലെ ഇലക്ട്രിക് തകരാറിനെ തുടര്‍ന്ന് കളിക്കാര്‍ ഒരു മണിക്കൂറോളം വഴിയില്‍ കുടുങ്ങി. ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് തോറ്റത്. തോല്‍വിയുടെ നിരാശയില്‍ ബസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം ഉണ്ടായത്.

Gujarat Titans Players Stranded After Short Circuit In Bus
ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സൂര്യവംശി, റെക്കോര്‍ഡുകളുടെ തോഴന്‍; പിറന്നത് നിരവധി നാഴികക്കല്ലുകള്‍

ഐപിഎല്‍ കലാശപ്പോരില്‍ തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി അനായാസം മറികടന്നു. 18 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി വിജലക്ഷ്യം (161) മറികടന്നത്. വിരാട് കോഹ് ലിയുടെ ഇന്നിങ്സാണ് ബംഗളൂരുവിന് നിര്‍ണായകമായത്. 42 പന്തില്‍ 75 റണ്‍സെടുത്ത കോഹ് ലി തന്നെയാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. നേരത്തെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 155 റണ്‍സ് സ്‌കോര്‍ ചെയ്തത്. 37 പന്തില്‍ 50 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

Gujarat Titans Players Stranded After Short Circuit In Bus
കിങ് കോഹ്‌ലി.....; ഐപിഎല്‍ കിരീടം 'തൂക്കി' റോയല്‍ ചലഞ്ചേഴ്‌സ്
Summary

Gujarat Titans Players Stranded After Short Circuit In Bus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com