ഹാപ്പി ബെര്‍ത്ത് ഡേ സച്ചിന്‍; മാസ്റ്റര്‍ ബ്ലാസ്റ്ററിന് 49ാം ജന്മദിനം; ആഘോഷങ്ങള്‍ ബബിളിനുള്ളില്‍

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസത്തിന് സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ പ്രവഹിക്കുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 49ാം ജന്മദിനം. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസത്തിന് സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ പ്രവഹിക്കുകയാണ്. 

മുംബൈ ഇന്ത്യന്‍സിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലുള്ളതിനാല്‍ ബയോ ബബിളിനുള്ളിലാണ് സച്ചിന്റെ ജന്മദിനാഘേഷങ്ങള്‍. ക്രിക്കറ്റ് ലോകം കണ്ട എക്കലത്തേയും മികച്ച ഇതിഹാസ താരങ്ങളില്‍ ഒരാളായ സച്ചിന്റെ കരിയര്‍ നേട്ടങ്ങളും ഈ ജന്മദിനത്തില്‍ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ മുന്‍പിലേക്ക് എത്തുന്നു.

ടെസ്റ്റില്‍ 15,921 റണ്‍സുമായാണ് സച്ചിന്‍ ബൂട്ടഴിച്ചത്. ടെസ്റ്റിലെ സച്ചിന്റെ 51 സെഞ്ചുറികള്‍ എന്ന നേട്ടം ഇപ്പോഴും മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനായിട്ടില്ല. ഏകദിനത്തിലും റണ്‍വേട്ടയില്‍ മുന്‍പില്‍ സച്ചിന്‍ തന്നെ. 

49 സെഞ്ചുറികളും 96 അര്‍ധ സെഞ്ചുറികളുമായി 18,426 റണ്‍സ് ആണ് സച്ചിന്‍ ഏകദിനത്തില്‍ കണ്ടെത്തിയത്. ഇന്ത്യക്കായി കുപ്പായമണിഞ്ഞ ആറാം ലോകകപ്പിലാണ് സുവര്‍ണ കിരീടം ക്രിക്കറ്റ് ദൈവത്തിന്റെ കൈകളിലേക്ക് എത്തിയത്. 

യഥാര്‍ഥ ഇതിഹാസം, അതിനേക്കാള്‍ മികച്ച മനുഷ്യന്‍, ജന്മദിനാശംസകള്‍ എന്നാണ് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്. 664 രാജ്യാന്തര മത്സരങ്ങള്‍. 34,357 രാജ്യാന്തര റണ്‍സ്. 100 രാജ്യാന്തര സെഞ്ചുറി. 201 വിക്കറ്റ്...ക്രിക്കറ്റ് ദൈവത്തിന്റെ കരിയര്‍ നേട്ടങ്ങളിലേക്ക് ചൂണ്ടിയാണ് ബിസിസിഐ ആശംസ നേര്‍ന്നത്.

ഈ വാര്‍ത്ത വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com